‘അയോധ്യയിലും മഥുരയിലും സ്‌ഫോടനം നടത്തും, നിങ്ങളുടെ തല വെട്ടിമാറ്റും’; ബിജെപി എംഎൽഎയ്ക്ക് പിഎഫ്ഐ ഭീഷണി

മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎയ്ക്ക് വധ ഭീഷണി. എംഎൽഎയുടെ ശരീരത്തിൽ നിന്നും തല വേർപെടുത്തുമെന്ന് സന്ദേശം. അയോധ്യയിലും മഥുരയിലും ചാവേർ ആക്രമണം നടത്തും. പ്രധാന മന്ത്രിയേയും വെറുതെ വിടില്ലെന്നും കത്തിൽ പറയുന്നു. പോപ്പുലർ ഫ്രണ്ട് അംഗമാണ് ഭീഷണിക്ക് പിന്നിലെന്ന് ബിജെപി.
ബിജെപി എംഎൽഎ വിജയ് കുമാർ ദേശ്മുഖിനാണ് ഭീഷണി. തന്നെ വധിക്കുമെന്നും, പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്നും പിഎഫ്‌ഐ അംഗം ഭീഷണിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് നിരവധി നേതാക്കളും തങ്ങളുടെ റഡാറിൽ ഉണ്ടെന്ന് പ്രതി പറയുന്നതായും എംഎൽഎ ആരോപിച്ചു.
പിഎഫ്ഐ നിരോധിച്ചതിലൂടെ സർക്കാർ ചെയ്തത് ശരിയല്ലെന്നും ഇനി അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നുമാണ് ഭീഷണി. ഇത് മാത്രമല്ല, സിമിയും കത്തിൽ പരാമർശിച്ചിട്ടുണ്ട്. നിലവിൽ സോലാപൂർ പൊലീസ് ഈ കാര്യത്തെക്കുറിച്ചും കത്തിന്റെ സത്യാവസ്ഥയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Will bomb Ayodhya, Mathura; PM Modi on radar: PFI member writes to BJP MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here