Advertisement

നബിദിന റാലിയിൽ പാട്ടുപാടി രമ്യാ ഹരിദാസ് എംപി; വിഡിയോ

October 9, 2022
2 minutes Read
ramya haridas mp prophet birthday song

നബിദിനറാലിയിൽ പാട്ടുപാടി രമ്യാ ഹരിദാസ് എംപി. എംപി തന്നെയാണ് വിഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഷെയർ ചെയ്ത് മിനിറ്റുകൾക്കകം തന്നെ ആയിരക്കണക്കിന് പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തും ഷെയർ ചെയ്തും രംഗത്ത് വന്നിരിക്കുന്നത്. ( ramya haridas mp prophet birthday song )

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് ഇസ്ലാമത വിശ്വാസികൾ നബിദിനം ആഘോഷിക്കുകയാണ്. മഹല്ല് കമ്മറ്റിക്ക് കീഴിൽ മൗലിദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും ഇന്ന് അരങ്ങേറും. ആഘോഷത്തിന്റെ ഭാഗമായി മസ്ജിദുകളിൾ വിശ്വാസികൾ മൗലിദ് പരായണം നടത്തും.

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ 12 ആണ് ഇസ്ലാമത വിശ്വാസികൾ നബിദമായി കൊണ്ടാടുന്നത്. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മൗലീദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും.

കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷം നബിദിനം വിപുലമായി ആഘോഷിച്ചിരുന്നില്ല. കൊവിഡ് ഭീതി അകന്നതോടെ ഇത്തവണ മഹല്ലുകൾ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

പ്രവാചകൻ പിറന്ന മാസമായ റബീഉൽ അവ്വലിന്റെ തുടക്കം മുതൽ മസ്ജിദുകളിലും ,വീടുകളിലും മൗലീദ് സദസ്സുകൾ തുടങ്ങിയിരുന്നു. കൂടാതെ ദഫ്മുട്ടും, പാട്ടും, മധുരവിതരണവും ഉണ്ടാകും. പള്ളികളെല്ലാം അലങ്കാര വിളക്കുകളാൽ വർണാഭമാണ്.

Story Highlights: ramya haridas mp prophet birthday song

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top