Advertisement

രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും; ഷഹബാസ് അഹ്‌മദിന് അരങ്ങേറ്റം

October 9, 2022
6 minutes Read

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് ടീമിലും രണ്ട് വീതം മാറ്റങ്ങളുണ്ട്. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയ രവി ബിഷ്ണോയ്, ഋതുരാജ് ഗെയ്ക്വാദ് എന്നിവർക്ക് പകരം ഓൾറൗണ്ടർമാരായ ഷഹബാസ് അഹ്‌മദ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ ടീമിലെത്തി. ഷഹബാസിൻ്റെ അരങ്ങേറ്റമാണ് ഇത്. ദക്ഷിണാഫ്രിക്കൻ നിരയിൽ ക്യാപ്റ്റൻ ടെംബ ബാവുമ, തബ്രൈസ് ഷംസി എന്നിവർ കളിക്കില്ല. ഇരുവർക്കും ശാരീരികാസ്വാസ്ഥ്യമാണെന്നാണ് സൂചന. പകരം റീസ ഹെൻറിക്ക്സും ജോൺ ഫോർടുയിനും ടീമിലെത്തി. ബാവുമയുടെ അഭാവത്തിൽ കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയെ നയിക്കുക. ആദ്യ മത്സരത്തിൽ 9 റൺസിനു തോറ്റ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്.

ടീമുകൾ

India : Shikhar Dhawan(c), Shubman Gill, Ishan Kishan, Shreyas Iyer, Sanju Samson(w), Washington Sundar, Shahbaz Ahmed, Shardul Thakur, Kuldeep Yadav, Mohammed Siraj, Avesh Khan
South Africa : Janneman Malan, Quinton de Kock(w), Reeza Hendricks, Aiden Markram, Heinrich Klaasen, David Miller, Wayne Parnell, Keshav Maharaj(c), Bjorn Fortuin, Kagiso Rabada, Anrich Nortje

Story Highlights: south africa batting india odi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top