Advertisement

ജോമോന്റെ അപകടകരമായ ഡ്രൈവിങ് ദ‍ൃശ്യങ്ങൾ പകര്‍ത്തിയത് പൂനയില്‍ നിന്ന്

October 9, 2022
2 minutes Read

വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ബസ് ഡ്രൈവർ ജോമോന്‍ അപകടകരമാകും വിധം ടൂറിസ്റ്റ് ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പൂനയില്‍ നിന്നെന്ന് പൊലീസ്. ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ ജോമോന്‍ തന്നെയാണ് പൂനയില്‍ നിന്നാണെന്ന് പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയ ദൃശ്യമാണെന്ന് ജോമോന്‍ അന്വേഷണസംഘത്തോട് പറഞ്ഞു.
ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ജോമോൻ മൊഴി നൽകി. എന്നാൽ ജോമോന്റെ മൊഴി പൊലീസ് പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ജോമോനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായ ചോദ്യം ചെയ്യലെന്ന് ആലത്തൂര്‍ ഡിവൈഎസ്പി അറിയിച്ചു.

വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ സാഹസികമായി ബസോടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത് . സീറ്റിൽനിന്ന് എഴുന്നേറ്റ് നിന്നും നൃത്തം ചെയ്തും അപകടകരമായി ബസോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സീറ്റിന്‍റെ വശത്തുനിന്നുകൊണ്ട് ഡാൻസ് കളിച്ചാണ് ജോമോൻ ബസോടിക്കുന്നത്.

അതേസമയം വടക്കഞ്ചേരി അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് ഗതാഗത കമ്മീഷണർ ഇന്ന് സർക്കാരിന് സമർപ്പിക്കും. ഡ്രൈവർ ജോമോനും ബസിൻ്റെ ഉടമക്കുമെതിരെയുള്ള തുടർനടപടികളിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോന്‍റെ രക്തപരിശോധന ഫലം ഇന്ന് പൊലീസിന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: വടക്കഞ്ചേരി അപകടം; ട്രാൻസ്പോർട്ട് കമ്മിഷണർ ഇന്ന് റിപ്പോർട്ട് നൽകും

വടക്കഞ്ചേരിയിലെ ബസ് അപകടത്തിൻ്റെ വിശദമായ റിപ്പോർട്ട് ഗതാഗത കമ്മീഷണർ ഇന്ന് വകുപ്പ് മന്ത്രിക്ക് കൈമാറിയേക്കും. ഇന്നലെ വൈകിട്ട് ആണ് പാലക്കാട് എൻഫോസ്‌മെന്റ് ആർ.ടി.ഒ എം.കെ.ജയേഷ് കുമാർ വിശദ റിപ്പോർട്ട് ഗതാഗത കമ്മിഷണർക്ക് കൈമാറിയത്. അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്താണ് 18 പേജുള്ള റിപ്പോർട്ട്‌.

Story Highlights: Vadakkanchery Accident Tourist Bus Driver Jomon’s Old Video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; 19 റൗണ്ട് വോട്ടെണ്ണൽ‌, ആദ്യ ട്രെൻഡ് തരുക വഴിക്കടവ്
Top