Advertisement

കൊല്ലത്ത് വീട്ടിൽ പ്രസവിച്ചതിനു പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; പ്രധാനമന്ത്രിക്ക് പരാതിനൽകി ബിജെപി

October 10, 2022
2 minutes Read
mother baby death bjp

കൊല്ലം ചടയമംഗലത്ത് വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി. മരണത്തിന് കാരണം സർക്കാർ തലത്തിലെ വീഴ്ചയാണെന്നും നടപടി വേണമെന്നുമാണ് ആവശ്യം. ട്വൻ്റിഫോർ വാർത്ത ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയ്ക്ക് പരാതി നൽകിയിരിക്കുന്നത്. അമ്മയുടെയും കുഞ്ഞിൻ്റെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് പുറത്ത് വരും. (mother baby death bjp)

Read Also: ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ വച്ച് പ്രസവം നടത്തി; കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ചു

പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി, ദേശീയ പട്ടികജാതി കമ്മീഷൻ എന്നിവർക്കാണ് ബിജെപി ജില്ലാ സെക്രട്ടറി കെആർ രാധാകൃഷ്ണൻ പരാതി നൽകിയത്. രണ്ട് വർഷം മുൻപ് മറ്റൊരു കുട്ടി മരിച്ച വിവരം പുറത്ത് അറിയാതിരുന്നതും ആരോഗ്യ വകുപ്പിൻ്റെ വീഴ്ചയെന്നാണ് പരാതിയിൽ പറയുന്നത്. വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്നാണ് പരാതിയിലെ ആവിശ്യം. ട്വൻ്റിഫോർ പുറത്തുവിട്ട വാർത്ത സഹിതമാണ് പരാതി നൽകിയിട്ടുള്ളത്.

അതേ സമയം, ഇരുവരുടെ മരണം സംബന്ധിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാക്കാൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. മെഡിക്കൽ ബോർഡിൻ്റെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാകും പൊലീസ് തുടർ നടപടി സ്വീകരിക്കുക.

വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ ഈ മാസം 7 തീയതി പുലർച്ചെയാണ് അമ്മയും കുഞ്ഞും മരിച്ചത്. ചടയമംഗലം കളിക്കാട് കോളനിയിലെ അശ്വതിയാണ് വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ മരിച്ചത്. ഭർത്താവും 17 വയസ്സായ മകനും ചേർന്നായിരുന്നു അശ്വതിയുടെ പ്രസവം എടുത്തത്. ആശുപത്രിയിൽ പോകാൻ ഭാര്യ വിസമ്മതിച്ചുവെന്നും പ്രസവത്തിനുള്ള ചികിത്സാ ചിലവ് സൗജന്യമാണെന്ന് അറിയില്ല എന്നുമായിരുന്നു അശ്വതിയുടെ ഭർത്താവ് അനിയുടെ പ്രതികരണം.

Read Also: കൊല്ലത്ത് യുവതിയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടു; ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടിയത് സിറ്റ് ഔട്ടിൽ

പ്രസവ ശേഷം അശ്വതി മകനോടും ഭര്‍ത്താവിനോടും അല്‍പം വെള്ളം ചോദിച്ചു. ശേഷം ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. അവശനിലയിലായ അശ്വതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ തയാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനുമുമ്പും രണ്ടു കുട്ടികളെ ഇതുപോലെ പ്രസവം എടുത്ത് മരണപ്പെട്ടു പോയി എന്നാണ് പ്രാഥമിക നിഗമനം.

Story Highlights: kollam mother baby death bjp complaint prime minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top