തെലങ്കാനയിലെ മുനുഗോഡിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു; പ്രതിപക്ഷ പാര്‍ട്ടികളാണ് പിന്നിലെന്ന് കോണ്‍ഗ്രസ്

തെലങ്കാനയിലെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മുനുഗോഡ് നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് തീയിട്ടു. നല്‍ഗൊണ്ട ജില്ലയിലെ ചന്ദൂറിലെ പാര്‍ട്ടി ഓഫീസിനാണ് അജ്ഞാതര്‍ തീയിട്ടത്. ഓഫീസിലുണ്ടായിരുന്ന പ്രചരണ സാമഗ്രികള്‍ കത്തിനശിച്ചു. മണ്ഡലത്തില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്.(Congress office set afire in Telangana’s Munugode)
മണ്ഡലത്തിലെ എംഎല്‍എയായിരുന്ന രാജഗോപാല്‍ റെഡ്ഡി സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ മൂന്നിനാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇത്തരം നടപടികള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ തടയില്ലെന്ന് പിസിസി അദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡി പറഞ്ഞു.മണ്ഡലം നിലനിര്‍ത്തുന്നതിനായി കോണ്‍ഗ്രസും പിടിച്ചെടുക്കാനായി ടിആര്‍എസും ബിജെപിയും ശ്രമിക്കുന്നു. പാല്‍വൈ ശ്രാവന്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കുസുകുന്ത്‌ല പ്രഭാകര്‍ റെഡ്ഡിയെയാണ് ടിആര്‍എസ് മത്സരിപ്പിക്കുന്നത്.
Story Highlights: Congress office set afire in Telangana’s Munugode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here