പാന്റിനുള്ളിൽ പെരുമ്പാമ്പുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമം; യുവാവ് പിടിയിൽ

പാന്റിനുള്ളില്‍ ഒളിപ്പിച്ച് പെരുമ്പാമ്പുകളെ കടത്തിയ യുഎസ് പൗരൻ പിടിയില്‍. കാനഡയിൽ നിന്ന് മൂന്ന് ബർമീസ് പെരുമ്പാമ്പുകളെ കടത്താൻ ശ്രമിച്ചെന്നാണ് അമേരിക്കൻ പൗരനും 36കാരനുമായ കാൽവിൻ ബൗട്ടിസ്റ്റയ്‌ക്കെതിരെ ആരോപണം ഉയർന്നിരിക്കുന്നത്.(Man attempts to smuggle 3 pythons)
കാനഡയില്‍നിന്ന് മൂന്ന് ബര്‍മീസ് പെരുമ്പാമ്പുകളെ പാന്റിനുള്ളില്‍ ഒളിപ്പിച്ച് ബസില്‍ അതിര്‍ത്തി കടക്കുകയായിരുന്നു ഇയാള്‍. പരിശോധനയിൽ ഇയാളുടെ വസ്ത്രം പുറത്തേക്ക് അസാധാരണമായി തള്ളിനില്‍ക്കുന്നതായി കണ്ടു. തുടര്‍ന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു. തുണികൊണ്ടുള്ള സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ മൂന്ന് പെരുമ്പാമ്പുകളെ വസ്ത്രത്തിനുള്ളില്‍ കണ്ടെത്തി.
Read Also: നയൻതാരയ്ക്കും വിഗ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ
വളരെ ചെറിയ പാമ്പുകളായിരുന്നു ഇവയെന്നാണ് വിവരം.മനുഷ്യർക്ക് ഉപദ്രവകരമായ ജീവികളുടെ പട്ടികയിലാണ് ബർമീസ് പൈത്തണുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ ഇറക്കുമതി വിവിധ രാജ്യങ്ങൾ നിരോധിച്ചിട്ടുള്ളതുമാണ്.
കാൽവിനെതിരെ വിവിധ വകുപ്പുകൾ ചുമത്തിയതിന് ശേഷം അൽബാനിയയിലെ കോടതിയിൽ ഹാജരാക്കി. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പാമ്പുകളെ കടത്തിയെന്ന ആരോപണം തെളിഞ്ഞാൽ ഇയാൾക്ക് 20 വർഷം വരെ തടവും, 2,50,000 ഡോളർ പിഴയും ലഭിക്കും.
Story Highlights: Man attempts to smuggle 3 pythons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here