ഖത്തർ ലോകകപ്പ്: താമസ സൗകര്യത്തിനായി മൂന്നാമത്തെ ക്രൂയിസ് കപ്പലും വാടകയ്ക്ക് എടുത്ത് ഖത്തർ

ഖത്തറിലെ ലോകകപ്പ് ടൂർണമെന്റ് കാണാനെത്തുന്നവർക്ക് താമസിക്കാനായി മൂന്നാമത്തെ ക്രൂയിസ് കപ്പലും വാടകയ്‌ക്കെടുത്തു. 1,075 ക്യാബിനുകളുള്ള എംഎസ്‌സി ഓപ്പറ നവംബർ 19 മുതൽ ഡിസംബർ 19 വരെ ലഭ്യമാകും.നവംബർ 20 ന് ലോകകപ്പ് ആരംഭിക്കുന്നതിന് ആറാഴ്ച മുമ്പ് മാത്രം ബാക്കി നിൽക്കെയാണ് ജനീവ ആസ്ഥാനമായുള്ള എംഎസ്‌സിയുമായി ഫിഫ ക്രൂയിസ് കരാർ പ്രഖ്യാപിച്ചത്.(qatar to charter third cruise ship for fifa world cup)
ഓരോ മത്സര ഘട്ടങ്ങളിലും വിവിധ നിരക്കുകളാണ് ഈടാക്കുക. മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടം നടക്കുന്ന സമയത്ത് ഒരാൾക്ക് ഒരു രാത്രിക്ക് 470 സ്വിസ് ഫ്രാങ്ക് (38748 രൂപ 60 പൈസ) നൽകിയാൽ താമസിക്കാം. 16-ാം റൗണ്ടിലും ക്വാർട്ടർ ഫൈനലിലും ഏറ്റവും വിലകുറഞ്ഞ മുറികൾക്ക് 320 സ്വിസ് ഫ്രാങ്ക് ആകാനാണ് സാധ്യത.ഇത് അവസാന ആഴ്‌ചയിൽ 220 സ്വിസ് ഫ്രാങ്ക് ആയി മാറും. ഇതിന് പുറമെ, എല്ലാ ഭക്ഷണത്തിനും 90 യൂറോയായിരിക്കും അടിസ്ഥാന നിരക്ക്.
Read Also: നയൻതാരയ്ക്കും വിഗ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ
ലോകകപ്പിലെ എല്ലാ ടീമുകൾക്കും സന്നദ്ധപ്രവർത്തകർക്കും ആരാധകർക്കും താമസിക്കുന്നതിനുള്ള സൗകര്യം ഖത്തറിനില്ല. ഈ സാഹചര്യത്തിൽ ലോകകപ്പിനെത്തുന്ന 1.2 ദശലക്ഷം സന്ദർശകർക്കായി 4,000 ക്യാബിനുകളുള്ള രണ്ട് കപ്പലുകൾക്കായി 2019ൽ തന്നെ ഖത്തർ സർക്കാരും എംഎസ്‌സിയും കരാർ ഒപ്പിട്ടിരുന്നു.
Story Highlights: qatar to charter third cruise ship for fifa world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here