ഷഹീൻ അഫ്രീദി മാച്ച് ഫിറ്റായി; ലോകകപ്പ് സന്നാഹമത്സരങ്ങളിൽ കളിക്കും

ടി-20 ലോകകപ്പിനൊരുങ്ങുന്ന പാകിസ്താന് ആശ്വാസം. പാകിസ്താൻ്റെ പ്രധാന പേസർ ഷഹീൻ അഫ്രീദി മാച്ച് ഫിറ്റായി. ഇതോടെ താരം ലോകകപ്പ് സന്നാഹമത്സരങ്ങളിൽ കളിക്കും. കാൽമുട്ടിനു പരുക്കേറ്റ താരം ഏഷ്യാ കപ്പിൽ ഉൾപ്പെടെ കളിച്ചിരുന്നില്ല. എന്നാൽ, പരുക്കിൽ നിന്ന് പൂർണമായും മുക്തനായ താരം ഇംഗ്ലണ്ടിനും അഫ്ഗാനിസ്താനുമെതിരായ സന്നാഹമത്സരങ്ങളിൽ താരം കളിക്കും. ലോകകപ്പിൽ ഈ മാസം 23ന് ഇന്ത്യക്കെതിരെയാണ് പാകിസ്താൻ്റെ ആദ്യ മത്സരം. (shaheen afridi world cup)
Read Also: ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊടിച്ച് ഇന്ത്യ; വിജയലക്ഷ്യം 100 റൺസ്
ഈ വർഷം ജൂലായിൽ ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ഷഹീനു പരുക്കേറ്റത്. തുടർന്ന് ഏഷ്യാ കപ്പും ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന ടി-20 പരമ്പരയും നഷ്ടമായ താരം ലോകകപ്പിൽ മാച്ച് ഫിറ്റാവുമെന്ന് നേരത്തെ തന്നെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. കഴിഞ്ഞ 10 ദിവസമായി ഷഹീൻ പന്തെറിയുന്നുണ്ടെന്ന് പിസിബി ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 99 റൺസിനു പുറത്തായി. തകർത്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ പ്രോട്ടീസ് ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കുകയായിരുന്നു. 34 റൺസെടുത്ത ഹെൻറിച്ച് ക്ലാസൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഇന്ത്യക്കായി കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോർ ആണിത്.
ക്യാപ്റ്റൻ ടെംബ ബാവുമയ്ക്ക് ശാരീരികാസ്വാസ്ഥ്യം ആയിരുന്നതിനാൽ കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നയിച്ച കേശവ് മഹാരാജ് ഇന്ന് കളിച്ചില്ല. കേശവിനും ശാരീരികാസ്വാസ്ഥ്യം പിടിപെട്ടു. ഇന്ന് ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കൻ നായകനായി എത്തിയത്. മഹാരാജിനൊപ്പം കഗീസോ റബാഡ, വെയിൻ പാർനൽ എന്നിവരും ഇന്ന് പുറത്തിരുന്നു. പകരം ലുങ്കി എങ്കിഡി, ആൻഡൈൽ പെഹ്ലുക്ക്വായോ, മർക്കോ യാൻസൻ എന്നിവർ ടീമിലെത്തി. മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.
Read Also: അരുണാചൽ പ്രദേശിനെതിരെ 10 വിക്കറ്റ് ജയം; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം
അടുത്ത ബിസിസിഐ പ്രസിഡൻ്റായി ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ റോജർ ബിന്നി തന്നെ സ്ഥാനമേൽക്കും. ഈ മാസം 18 മുതലാണ് ബിന്നി ചുമതലയേൽക്കുക. ജയ് ഷാ ബിസിസിഐ ജനറൽ സെക്രട്ടറിയായും രാജീവ് ശുക്ല വൈസ് പ്രസിഡൻ്റായും തുടരും.
Story Highlights: shaheen afridi fit t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here