Advertisement

‘മാലിന്യം നിക്ഷേപിക്കാന്‍ നാലടി വീതിയില്‍ സമചതുരത്തില്‍ കുഴിയെടുക്കാന്‍ പറഞ്ഞു’; ഇലന്തൂര്‍ സ്വദേശി ബേബി

October 12, 2022
2 minutes Read

ഇലന്തൂര്‍ നരബലി കേസില്‍ മാലിന്യം നിക്ഷേപിക്കാന്‍ എന്ന പേരിലാണ് ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ കുഴിയെടുപ്പിച്ചതെന്ന് ഇലന്തൂര്‍ സ്വദേശി ബേബി. മാലിന്യം നിക്ഷേപിക്കാൻ കുഴിയെടുക്കണമെന്ന് ആവശ്യപ്പെട്ടത് ഭഗവൽ സിംഗ് ആണെന്ന് ബേബി ട്വന്റിഫോറിനോട് പറഞ്ഞു. (elanthoor native dug hole to bury padmam)

നാല് അടി വീതിയില്‍ സമചതുരത്തില്‍ കുഴി എടുക്കാനാണ് ഭഗവല്‍ സിംഗ് ആവശ്യപ്പെട്ടത് രണ്ട് ദിവസം കൊണ്ടാണ് കുഴി എടുത്തത്. ആയിരം രൂപയായിരുന്നു പ്രതിഫലം. കുഴിയെടുക്കാന്‍ എത്തിയപ്പോള്‍ ഭഗവല്‍ സിംഗും ഭാര്യ ലൈലയും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും ബേബി പറഞ്ഞു.

അതേസമയം കേസില്‍ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ് എന്നിവരെ കാക്കനാട് ജില്ലാ ജയിലേക്കും, ലൈലയെ വനിതാ ജയിലിലേക്കും മാറ്റും.

Read Also: ‘ആദ്യം കൈകൾ വെട്ടി, പിന്നീട് കഴുത്തറുത്ത് സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി രക്തം വീട്ടിൽ വീഴ്ത്തി’; നരബലി പൊലീസിനോട് വിശദീകരിച്ച് ലൈല

പ്രതികള്‍ക്ക് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ ഇന്ന് തന്നെ നല്‍കുമെന്ന് പോലീസ് അറിയിച്ചു. ഷാഫി വേറെയും സ്ത്രീകളെ പൂജയില്‍ പങ്കാളികളാകാന്‍ ആവശ്യപ്പെട്ട് സമീപിച്ചെന്ന വെളുപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. പത്ത് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ആവശ്യം.

Story Highlights: elanthoor native dug hole to bury padmam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top