Advertisement

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച അപൂര്‍വ കടല്‍ജീവിയുടെ ഫോസില്‍ സൗദിയില്‍ കണ്ടെത്തി

October 12, 2022
3 minutes Read

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച അപൂര്‍വ ജലജീവിയുടെ ഫോസിലുകള്‍ സൗദി അറേബ്യയില്‍ നിന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ സംഘം കണ്ടെത്തി. 80 ദശലക്ഷം വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള ഫോസിലുകളാണ് കണ്ടെത്തിയത്. ചെങ്കടല്‍ തീരത്ത് നൂറ് കണക്കിന് ദിവസങ്ങളായി സൗദി ജിയോളജിക്കല്‍ സര്‍വേ സംഘം നടത്തിവന്നിരുന്ന പര്യവേഷണത്തിനിടയിലാണ് കണ്ടെത്തല്‍. (Saudi Geological Survey has announced fossil discoveries in Saudi Arabia)

ചെങ്കടല്‍ വികസന പദ്ധതികളുടെ പരിധിയില്‍ ഭാവിയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാന്‍ പോന്ന ഫോസില്‍ സൈറ്റുകള്‍ രാജ്യത്തുണ്ടെന്നാണ് സൗദി ജിയോളജിക്കല്‍ സര്‍വേ സംഘം സ്ഥിരീകരിച്ചത്.

ദുബയുടെയും ഉംലുജിന്റെയും ഗവര്‍ണറേറ്റുകള്‍ക്കിടയിലുള്ള ചെങ്കടല്‍ തീരത്ത് തബൂക്ക് മേഖലയിലെ അസ്ലം രൂപീകരണത്തില്‍ വംശനാശം സംഭവിച്ച സമുദ്രജീവികളുടെ അവശിഷ്ടങ്ങളാണ് തങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് സൗദി ജിയോളജിക്കല്‍ സര്‍വേ സംഘത്തിന്റെ വാദം. പ്രദേശത്ത് കൂടുതല്‍ പഠനങ്ങള്‍ നടത്തിയാല്‍ കൂടുതല്‍ ഫോസിലുകള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Read Also: നരബലി നടത്തിയത് സർവൈശ്വര്യ പൂജയ്ക്ക് വേണ്ടി; പത്മയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം എത്തിയത് നരബലിയിൽ

പ്രദേശത്ത് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ആമകളുടേയും മുതലകളുടേയും ചില അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. അറേബ്യന്‍ പെനിന്‍സുലയുടെ ഭൂരിഭാഗവും ടെത്തിസ് കടല്‍ മൂടിയപ്പോള്‍ തീരപ്രദേശങ്ങളിലാണ് ഇവ താമസിച്ചിരുന്നതെന്ന് കണ്ടെത്തിയതായും സൗദി ജിയോളജിക്കല്‍ സര്‍വേ സംഘം കണ്ടെത്തിയിട്ടുണ്ട്.

Story Highlights: Saudi Geological Survey has announced fossil discoveries in Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top