അവധിക്കുശേഷം വീട്ടുകാരെ പിരിഞ്ഞ് ഹോസ്റ്റലിലേക്ക് തിരികെ പോകാന്‍ വിഷമം; 7 വയസുകാരന്‍ തീകൊളുത്തി മരിച്ചു

അവധിക്കുശേഷം വീട്ടില്‍ നിന്നും ഹോസ്റ്റലിലേക്ക് പോകേണ്ടി വരുന്നതില്‍ മനംനൊന്ത് ഏഴ് വയസുകാരന്‍ സ്വയം തീകൊളുത്തി മരിച്ചു. ഒഡിഷയിലെ ജജ്പുര്‍ ജില്ലയിലാണ് സംഭവം. പ്രദീപ് മഹാറാണ എന്നയാളുടെ മകന്‍ ഗോബിന്ദയാണ് ആത്മഹത്യ ചെയ്തത്. ( seven-year-old student committed suicide by setting himself on fire)
പൂജ അവധിക്ക് ഹോസ്റ്റലില്‍ നിന്നും നാട്ടിലേക്കെത്തിയ കുട്ടിയെ ഇന്നലെ ഹോസ്റ്റലില്‍ തിരികെ വിടാമെന്ന് പിതാവ് പറഞ്ഞിരുന്നു. എന്നാല്‍ നാട്ടിലെ ഗജലക്ഷ്മി പൂജയും ഉത്സവവും കഴിയുന്നതുവരെയെങ്കിലും തന്നെ വീട്ടില്‍ നില്‍ക്കാന്‍ അനുവദിക്കണമെന്ന് കുട്ടി പറഞ്ഞു. ഇത് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് കുട്ടി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ സാധനങ്ങള്‍ പായ്ക്ക് ചെയ്ത് ഭക്ഷണവും വിളമ്പി വച്ച ശേഷം മാതാവ് തൊട്ടടുത്തുള്ള കുളത്തില്‍ വെള്ളമെടുക്കാന്‍ പോയ സമയത്താണ് അടുക്കളയില്‍ നിന്നും മണ്ണെണ്ണ എടുത്ത് ഗോബിന്ദ ആത്മഹത്യ ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ചില അയല്‍ക്കാരാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Story Highlights: seven-year-old student committed suicide by setting himself on fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here