പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ വിവാഹം കഴിച്ച 20കാരിക്കെതിരെ കേസ്

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ വിവാഹം കഴിച്ച 20കാരിക്കെതിരെ പോക്സോ കേസ്. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. സ്വകാര്യ കോളജ് വിദ്യാർത്ഥിനിയായ യുവതി 3 മാസം ഗർഭിണിയാണ്.
മേട്ടൂർ സ്വദേശിനിയായ 20കാരിയും ഓമലൂർ സ്വദേശിയായ ആൺകുട്ടിയും ഒരു കോളജിലാണ് പഠിച്ചിരുന്നത്. ഏപ്രിലിൽ കോളജിലേക്ക് പോയ 17കാരൻ പിന്നീട് തിരികെ വീട്ടിലെത്തിയില്ല. തുടർന്ന് മകനെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് കുടുംബം കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൃഷ്ണഗിരിയിൽ നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
Story Highlights: Woman Arrested Marrying Minor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here