Advertisement

ജമ്മു കശ്‌മീരിൽ സ്ഫോടക വസ്തുക്കളടങ്ങിയ ബാഗ് കണ്ടെത്തി

October 13, 2022
1 minute Read

ജമ്മു കശ്‌മീരിൽ സ്ഫോടക വസ്തുക്കളടങ്ങിയ ബാഗ് കണ്ടെത്തി. ജമ്മു കശ്‌മീരിലെ റംബാൻ എന്ന സ്ഥലത്താണ് മൂന്ന് സ്ഫോടക വസ്തുക്കൾ അടങ്ങിയ കണ്ടെത്തിയത്. തീവ്രവാദ പ്രവർത്തനത്തിനായി എത്തിച്ച സ്ഫോടക വസ്തുക്കളാവാം ഇതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ബാഗിൽ മൂന്ന് പാലങ്ങളുടെ ചിത്രങ്ങളും കണ്ടെത്തി. ബോംബ് ഉപയോഗിച്ച് ഈ പാലങ്ങൾ തകർക്കാനുള്ള പദ്ധതിയായിരിക്കാമെന്നാണ് സൂചന.

6 പാക്കറ്റ് സ്ഫോടകവസ്തുക്കൾ, 49 റൗണ്ട് വെടിയുണ്ടകൾ, ഡെറ്റണേറ്റർ, 20 മീറ്റർ നീളമുള്ള വയർ തുടങ്ങിയവയും ബാഗിലുണ്ടായിരുന്നു. സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്.

Story Highlights: Bag Explosives Jammu Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top