Advertisement

കുവൈത്തിൽ നിരീക്ഷണത്തിന് ഇനി “കഴുകൻ കണ്ണുകൾ”; കരുത്ത് പകരാൻ സൗരോർജ്ജവും

October 13, 2022
2 minutes Read

കുവൈത്തിൽ വിവിധ പ്രദേശങ്ങളിലെ സുരക്ഷാ സാഹചര്യം മുഴുവൻ സമയവും നിരീക്ഷിക്കുന്നതിനായി, ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമുമായി ബന്ധിപ്പിച്ച്, നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.

ക്വാർട്‌സിയ, യാർമൂക്ക് ഷാമിയ, വിവിധ ജമിയകളിലെ പാർക്കിംഗ്‌ പ്രദേശം എന്നീ മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്‌. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ജമിയകളുടെ നേതൃത്വത്തിൽ, സൗരോർജ്ജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ക്യാമറകളാണ് ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചത്‌.

Read Also: ‘ആദ്യം കൈകൾ വെട്ടി, പിന്നീട് കഴുത്തറുത്ത് സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി രക്തം വീട്ടിൽ വീഴ്ത്തി’; നരബലി പൊലീസിനോട് വിശദീകരിച്ച് ലൈല

പ്രദേശത്ത്‌ വാഹനങ്ങൾ പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും ഉൾപ്പെടെ 24 മണിക്കൂർ നിരീക്ഷണമാണ് അധികൃധർ ഏർപ്പെടുത്തിയത്‌. പ്രദേശത്തെ നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും ക്രമ സമാധാനം നിലനിർത്തുന്നതിലുമുള്ള പ്രാധാന്യം കണക്കിലെടുത്ത് കൊണ്ട്‌ രാജ്യത്തെ മറ്റു പ്രദേശങ്ങളിലും ഉടൻ തന്നെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Story Highlights: CCTV cameras installed in four regions linked with MOI operations room

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top