മെഡിസെപ് പദ്ധതി, അംഗങ്ങളുടെ എണ്ണം 11 ലക്ഷം കവിഞ്ഞു; കെ.എൻ. ബാലഗോപാൽ

മെഡിസെപ് പോലൊരു പദ്ധതി ഇന്ത്യയിൽ എവിടെയും ഇല്ലെന്നും അംഗങ്ങളുടെ എണ്ണം 11 ലക്ഷം കവിഞ്ഞുവെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ചില ചെറിയ പോരായ്മകൾ ഇനിയും പരിഹരിക്കാനുണ്ട്. ആശുപത്രികൾക്ക് കിട്ടേണ്ട പണം കൃത്യമായി ലഭിക്കുന്നുണ്ട്. ( Medisep scheme, membership exceeds 11 lakhs; KN Balagopal ).
പ്രതിവർഷം ഒരാൾക്ക് മൂന്ന് ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. അങ്ങനെ മൂന്ന് വർഷത്തേക്ക് 50,000 ഓളം ആളുകൾക്ക് ഗുണഫലം ലഭിച്ചു കഴിഞ്ഞു. മെഡിസെപ്പിൽ എംപാനൽ ചെയ്യുന്ന ആശുപത്രികളുടെ എണ്ണം ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ്. ചേരാത്ത ആശുപത്രികളോട് ഭാഗമാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
Read Also: സര്‍ക്കാര്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പിലെ പാളിച്ചകളില്‍ സര്‍ക്കാരിന്റെ ഇടപെടൽ
മെഡിസെപ് പദ്ധതി സാമൂഹിക രംഗത്തെ പൊൻതൂവലാണ്. പ്രതിപക്ഷ വിമർശനത്തെ രാജ്യത്തെ പൊതു സാഹചര്യവുമായി വിലയിരുത്തണം. പദ്ധതിയുടെ പോസിറ്റീവ് വശം പ്രതിപക്ഷം കാണുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
Story Highlights: Medisep scheme, membership exceeds 11 lakhs; KN Balagopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here