‘സ്ത്രീകള്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ല’, എൽദോസിൻറെ ഭാഗവും കേൾക്കും, നടപടി ഉണ്ടാകും; വി.ഡി.സതീശൻ

‘സ്ത്രീകള്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ല’, എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്ക് എതിരായ കേസിൽ കോൺഗ്രസ് നേതൃത്വം ഉചിതമായ നടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. എൽദോസിന്റെ ഭാഗം കേൾക്കേണ്ടത് സ്വാഭാവിക നീതിയാണെന്നും വി ഡി സതീശൻ പറഞ്ഞു.(serious action will take and eldos’s side will hear-vd satheesan)
പൊലീസ് കേസ് വന്നതോടെ ഗൗരവ സാഹചര്യം ഉണ്ടായിരിക്കുകയാണ്. പീഡനക്കേസിൽ ആരോപണവിധേയനായ എൽദോസ് കുന്നപ്പിള്ളിയോട് പാർട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞിരുന്നു .കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും.തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്ത് നേട്ടമാണ് വിദേശയാത്രയുടെ ഉണ്ടായതെന്ന് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് പറയണമെന്ന് വി ഡി സതീശൻ പറഞ്ഞു. എത്ര രൂപ ചെലവായി, സർക്കാർ ചെലവിൽ വിദേശത്ത് പോയാൽ അതിന്റെ പ്രോഗ്രസ് റിപ്പോർട്ട് കാണിക്കണം. ഇതാണ് ആദ്യം മുതലേ ഞങ്ങൾ എടുത്ത നിലപാട്.
അദ്ദേഹം ആദ്യം വിദേശ യാത്രയ്ക്ക് പോകാൻ തീരുമാനിച്ചപ്പോൾ ഞങ്ങളുടെ പ്രതികരണം ഇത് ആയിരുന്നു. ഏതെങ്കിലും ഒരു മലയാളിക്ക് ഈ യാത്ര കൊണ്ട് ഗുണം ഉണ്ടായോ, സംസ്ഥാനത്തിന് ഗുണം ഉണ്ടായോ എന്ന് വ്യക്തമാക്കണം. കുടുംബത്തിനെ കുട്ടി യാത്ര പോകുമ്പോൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാകും. ജനങ്ങൾ വളരെ പ്രയാസം അനുഭവിക്കുന്ന കാലമാണിതെന്നും വി ഡി സതീശൻ പറഞ്ഞു.
Story Highlights: serious action will take and eldos’s side will hear-vd satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here