കോൺഗ്രസ് പ്രവർത്തക സമിതിയിലും തെരഞ്ഞെടുപ്പ് വേണം; ശശി തരൂർ

കോൺഗ്രസ് ദേശീയ നേത്യത്വത്തിനെതിരെ വിമർശനം ശക്തമാക്കി ശശി തരൂർ. പ്രവർത്തക സമിതിയിലും തെരഞ്ഞെടുപ്പ് വേണമെന്ന് ശശിതരൂർ ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം തരൂർ ഉയർത്തി.
കോൺഗ്രസ് പ്രവർത്തക സമിതിയിൽ തെരഞ്ഞെടുപ്പ് നടക്കാത്തത് മുതിർന്ന നേതാക്കളുടെ മാറ്റം അംഗികരിക്കാത്ത മനോഭാവം കൊണ്ടാണ്. 25 വർഷമായ് കോൺഗ്രസിൽ പാർലമെന്ററി ബോർഡ് ഇല്ലാത്തത് ഗുരുതര വീഴ്ചയെന്നും തരൂർ അഭിപ്രായപ്പെട്ടു. പാർലമെന്ററി ബോർഡും തെരഞ്ഞെടുക്കപ്പെടണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു.
Read Also: ‘വോട്ടെണ്ണുമ്പോൾ ചിലർ അമ്പരപ്പെടും’; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെടില്ലെന്ന് തരൂർ
അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രചാരണം ഊർജിതമാക്കിയിരിക്കുകയാണ് മല്ലികാർജുൻ ഖർഗെയും, ശശി തരൂരും.പരമാവധി പി സി സി കൾ സന്ദർശിച്ച് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇരുവരും.
Story Highlights: Shashi Tharoor About Congress Working Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here