Advertisement

മലയാലപ്പുഴയിലെ പരസ്യ മന്ത്രവാദം; സര്‍ക്കാര്‍ കാണുന്നത് അതീവ ഗൗരവത്തോടെയെന്ന് വീണാ ജോര്‍ജ്

October 13, 2022
2 minutes Read

പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും.
സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തുവരണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു.

അതേസമയയമ മലയാലപ്പുഴയിലെ വാസന്തി മഠത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ മന്ത്രവാദിനിയെ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു. നാട്ടുകാർക്കിടയിലൂടെ വീടിന് പുറത്ത് ഇറക്കി നടത്തി കൊണ്ടുപോകണമെന്ന് നാട്ടുകാരും പ്രതിഷേധക്കാരും ആവശ്യപ്പെട്ടു. മന്ത്രവാദിനിയെയും സഹായിയെയും നാട്ടുകാർക്കിടയിലൂടെയാണ് അറസ്റ്റ് ചെയ്‌ത്‌ കൊണ്ടുപോയത്.

മന്ത്രവാദകേന്ദ്രം അടിച്ചു തകർത്ത് പ്രതിഷേധക്കാർ. മന്ത്രവാദിനിയെ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്‌പി വ്യക്തമാക്കി. സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടും. കുട്ടികളെ ഇരയാകാൻ അനുവദിക്കില്ല, കർശന നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.

Read Also: ‘ആദ്യം കൈകൾ വെട്ടി, പിന്നീട് കഴുത്തറുത്ത് സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി രക്തം വീട്ടിൽ വീഴ്ത്തി’; നരബലി പൊലീസിനോട് വിശദീകരിച്ച് ലൈല

Read Also: ‘മന്ത്രവാദിനിയെ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും; ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അറസ്റ്റ്

മന്ത്രവാദിനിയെയും ഭർത്താവിനെയുമാണ് കസ്റ്റഡിയിലെടുത്തത്. ട്വന്റിഫോർ വാർത്തയെ തുടർന്ന് നാട്ടുകാരുടെയും യുവജന സംഘടനകളുടെയും പ്രതിഷേധത്തെ തുടർന്നാണ് പൊലീസ് എത്തിയത്. പ്രതിഷേധക്കാർ വീടിന് പുറത്ത് ഉണ്ട്. ചോദ്യം ചെയ്യലിന് ശേഷമാകും ഏതെല്ലാം വകുപ്പുകൾ ചുമത്തുമെന്ന് തീരുമാനിക്കുകയെന്ന് പൊലീസ് അറിയിച്ചു.

Story Highlights: Veena George On Child Witchcraft Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top