Advertisement

‘മല്ലികാർജുൻ ഖർഗെ കോൺഗ്രസ് അധ്യക്ഷനാകും’; പ്രതീക്ഷ പങ്കുവച്ച് ഗെലോട്ട്

October 14, 2022
3 minutes Read

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയ്ക്ക് അനുകൂലമായി അംഗങ്ങൾ വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പാർട്ടി പ്രവർത്തകരുമായും നേതാക്കളുമായും ഖർഗെയ്ക്ക് നല്ല ബന്ധമുണ്ടെന്നും അദ്ദേഹം വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കരുതുന്നതായും ഗെലോട്ട് തന്റെ ട്വിറ്റർ അക്കൗണ്ടിലെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

കോൺഗ്രസ് പുനരുജ്ജീവിപ്പിക്കുമെന്നും ശക്തമായ പ്രതിപക്ഷ പാർട്ടിയായി ഉയർന്നുവരുമെന്നും ഗെലോട്ട് അഭിപ്രായപ്പെട്ടു. ഖർഗെ എല്ലാ പ്രതിപക്ഷ പാർട്ടികളുമായും ചർച്ച നടത്തും, ഇന്ന് ഏറ്റവും കൂടുതൽ ആവശ്യമായ ഒന്നാണ് അത്. ഒമ്പത് നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു ഖർഗെ പാർട്ടിയുടെ മുതിർന്ന നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഒക്ടോബർ 17 നും വോട്ടെണ്ണൽ 19 നും നടക്കും. മല്ലികാർജുൻ ഖർഗെയും ശശി തരൂരുമാണ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

Story Highlights: Ashok Gehlot Says Hope Mallikarjun Kharge Becomes Congress Chief

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top