ഇലന്തൂർ നരബലി കേസ്; തിരോധാന കേസുകളിൽ അന്വേഷണം ശക്തമാക്കി പൊലീസ്

ഇലന്തൂർ നരബലി കേസിൽ ആലുവ റൂറൽ മേഖലയിലെ തിരോധാന കേസുകളിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കാലടി സ്വദേശി റോസ്‌ലിന്റെ കൊലപാതകത്തെ തുടർന്നാണ് നടപടി. റോസ്‌ലിന്റെ തിരോധനവുമായി ബന്ധപ്പെട്ട് പരാതി ലഭിക്കാൻ വൈകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കൊലപാതകം. റോസ്‌ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാലടി സ്റ്റേഷനിൽ പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടും ( elanthoor human sacrifice case evidence ).
പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമാകും 302 ചുമത്തുക. റോസ്‌ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റൂറൽ മേഖലയിൽ തെള്ളിവ് ശേഖരണം ആരംഭിച്ചു. കാണാതായ ദിവസം മാല ഉൾപ്പടെയുള്ള സ്വർണ്ണ ആഭരണങ്ങൾ വീട്ടിൽ വെച്ചാണ് ഷാഫിക്ക് ഒപ്പം പോയത്. കൈയിൽ ഉണ്ടായിരുന്നത് ഒരു മോതിരം മാത്രമാണ്. ഈ മോതിരം വിറ്റ് ഷാഫി പണം വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിലെ 12 ദിവസത്തെ കസ്റ്റഡിക്ക് ശേഷം പ്രതികളെ കാലടി പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
Read Also: യുഎഇയില്‍ മകനെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു; വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു
അതേസമയം, ഇലന്തൂരിൽ നരബലിനടന്ന വീടിന് സമീപത്തെ സ്ത്രീ 9 വർഷം മുൻപ് കൊല്ലപ്പെട്ടതിൽ സംശയവുമായി ബന്ധുക്കൾ രംഗത്തെ. പത്തനംതിട്ട ഇലന്തൂരിൽ നരബലിനടന്ന വീടിന് സമീപത്തെ സ്ത്രീ 9 വർഷം മുൻപ് കൊല്ലപ്പെട്ടതിൽ സംശയവുമായി ബന്ധുക്കൾ. നെല്ലിക്കാലാ സ്വദേശിനി സരോജിനിയുടെ മൃതദേഹം പന്തളം ഉള്ളന്നൂരിലെ വഴിയരികിൽ നിന്നാണ് ലഭിച്ചത്. ദേഹമാസകലമുള്ള മുറിവിലൂടെ രക്തം വാർന്ന നിലയിലായിരുന്നു.
2014 സെപ്റ്റംബർ പതിനാലിന് രാവിലെയാണ് നെല്ലിക്കാലാ സ്വദേശിനി 60 വയസുള്ള സരോജിനിയുടെ മൃതദേഹം വഴിയരുകിൽ കാണുന്നത്. ദേഹമാസകലം 46 മുറിവുകൾ. മുറിവുകൾ മിക്കതും ഇരു കൈകളിലും. ഒരു കൈ അറ്റനിലയിലായിരുന്നു. രക്തം പൂർണമായും വാർന്നുപോയ നിലയിലായിരുന്നു. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് പുതിയ സംശയം ഉടലെടുക്കുന്നത്. നരബലി നടന്ന വീടിന്റെ ഒന്നരക്കിലോമീറ്റർ മാറിയാണ് സരോജിനിയുടെ വീട്. മൃതദേഹം കുളിപ്പിച്ച നിലയിൽ ആയിരുന്നുവെന്ന് മകൻ ആരോപിക്കുന്നു.
നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ആദ്യഘട്ടത്തിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പിഴവാണ് പ്രതിയെ കണ്ടെത്താൻ കഴിയാതെ പോയതിന് കാരണമെന്ന് ആരോപണമുണ്ട്. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലിൽ കേസിനെ ആ ദിശയിലും പരിശോധിക്കാമെന്ന് പൊലീസ് പറയുന്നു. പ്രത്യക്ഷത്തിൽ ഇതിനുള്ള തെളിവുകളില്ല.
Story Highlights: elanthoor human sacrifice case evidence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here