സുരേഷ് ഗോപി വളരെ ശക്തനായ പൊതുപ്രവർത്തകൻ; കഴിവുകൾ നേതൃത്വം ഉപയോഗപ്പെടുത്തുമെന്ന് കെ സുരേന്ദ്രൻ

സുരേഷ്‌ഗോപിയുടെ കഴിവുകൾ നേതൃത്വം ഉപയോഗപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ട്വന്റിഫോറിനോട്. സുരേഷ് ഗോപി വളരെ കാലമായിട്ട് ബിജെപി സഹയാത്രികനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സുരേഷ് ഗോപിയെ ഒതുക്കുന്നു എന്ന് പറഞ്ഞത് ക്ലച്ച് പിടിച്ചില്ല. ഇപ്പോൾ സുരേഷ് ഗോപി വന്നപ്പോൾ പുതിയ കാരണങ്ങൾ കണ്ടുപിടിക്കുകയാണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. ഞങ്ങളുടെ പാർട്ടിയിൽ ആരാണ് കാര്യങ്ങൾ നിർവഹിക്കേണ്ടതെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(happy to have suresh gopi in core-committee-k surendran)
Read Also: യുഎഇയില്‍ മകനെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു; വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു
‘സുരേഷ് ഗോപി വളരെ കാലമായിട്ട് ബിജെപി സഹയാത്രികനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സുരേഷ് ഗോപി വളരെ ശക്തനായ പൊതുപ്രവർത്തകനാണ്. തീർച്ചയായും അദ്ദേഹത്തിന്റെ നേതൃത്വം അദ്ദേഹത്തിന്റെ കഴിവുകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നത് പാർട്ടിക്ക് നല്ല കാര്യമാണ്.സുരേഷ് ഗോപി ബിജെപി കോർ കമ്മിറ്റിയിൽ വരുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷം ഉള്ള ആൾ ഞാനാണ്.
സുരേഷ് ഗോപിയെ ഒതുക്കുന്നു എന്ന് പറഞ്ഞത് ക്ലച്ച് പിടിച്ചില്ല. ഇപ്പോൾ സുരേഷ് ഗോപി വന്നപ്പോൾ പുതിയ കാരണങ്ങൾ കണ്ടുപിടിക്കുകയാണ്. സുരേഷ് ഗോപി ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ വളരെ ഭംഗിയായിട്ട് അദ്ദേഹത്തിന്റെ ധർമ്മം നിർവഹിക്കുന്നു. ഞങ്ങളുടെ പാർട്ടിയിൽ ആരാണ് കാര്യങ്ങൾ നിർവഹിക്കേണ്ടതെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നത്’- കെ സുരേന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പതിവ് നടപടികള്‍ മറികടന്നാണ് താരത്തിന് ഔദ്യോഗിക ചുമതല നല്‍കിയിട്ടുള്ളത്. പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രട്ടറിമാരും മാത്രം കോർ കമ്മിറ്റിയിൽ വരുന്നതായിരുന്ന പാര്‍ട്ടിയിലെ പതിവ് രീതി മാറി താരത്തെ ഉള്‍പ്പെടുത്തിയത് കേന്ദ്ര നിർദേശ പ്രകാരമാണ്.
Story Highlights: happy to have suresh gopi in core-committee-k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here