Advertisement

ഐഎസ്എല്ലിൽ ഇന്ന് ചെന്നൈ ബെംഗളൂരു എഫ്‌സി പോരാട്ടം

October 14, 2022
1 minute Read

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോൾ വസന്തം ചെന്നൈയിൽ. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സി ഇന്ന് ബെംഗളൂരു എഫ്‌സിയെ നേരിടും. രാത്രി 7.30 ന് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.

പുതിയ സീസൺ ജയത്തോടെ തുടങ്ങിയ ഇരു ടീമുകളും നേർക്കുനേർ എത്തുമ്പോൾ ആവേശകരമായ ഒരു പോരാട്ടം പ്രതീക്ഷിക്കാം. ആദ്യ കളിയിൽ എടികെ മോഹൻ ബഗാനെതിരെ വിജയിച്ച ചെന്നൈ, ലീഗിൽ 50 വിജയങ്ങൾ നേടുന്ന മൂന്നാമത്തെ ടീമായി മാറി. ഒപ്പം 200 ഗോളുകൾ എന്ന നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ടീമുമാണ് ചെന്നൈ.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയെ തോൽപിച്ചാണ് ബെംഗളൂരു എഫ്‌സി തുടങ്ങിയത്. 50 വിജയങ്ങൾ എന്ന നാഴികക്കല്ലിലെത്താൻ ഒരു ജയം കൂടി വേണം ബെംഗളൂരുവിന്. ചെന്നൈയ്‌ക്കെതിരായ അവസാന ആറ് മത്സരങ്ങളിലും തോൽവി അറിയാത്തവരാണ് നീലപ്പട. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സി ലീഗിൽ 32 ഗോളുകൾ നേടിയിരുന്നു. 32 ഗോളുകളിൽ പത്തൊമ്പതും സെറ്റ് പീസുകൾ വഴിയാണ് പിറന്നത്.

ഹീറോ ഐഎസ്എല്ലിൽ മറീന മച്ചാൻസും ബ്ലൂസും 11 തവണ മുഖാമുഖം വന്നിട്ടുണ്ട്. ബെംഗളൂരു എഫ്‌സി ആറ് കളിയും ചെന്നൈയിൻ എഫ്‌സി മൂന്ന് കളിയും ജയിച്ചു. രണ്ട് കളികൾ സമനിലയിൽ അവസാനിച്ചു.

Story Highlights: ISL 2022-23: Chennaiyin FC vs Bengaluru FC 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top