കോഴിക്കോട് കായണ്ണയിൽ മന്ത്രവാദിക്ക് എതിരെ പ്രതിഷേധം

കോഴിക്കോട് കായണ്ണയിൽ മന്ത്രവാദിക്ക് എതിരെ പ്രതിഷേധം. രവി എന്നയാൾക്ക് നേരെയാണ് പ്രതിഷേധം. ഇയാളെ കാണാൻ എത്തിയ ആളുകളുടെ വാഹനം തല്ലി തകർത്തു. രവിക്കെതിരെ നേരെത്തെ ലൈംഗിക പീഡന പരാതിയിൽ കേസ് ഉണ്ട്.
രവി എന്നയാൾ കുറേ നാളുകളായി മന്ത്രവാദം നടത്തുന്ന വ്യക്തിയാണ്. രവിക്ക് സ്വകാര്യ അമ്പലവുമുണ്ട്. രവിയെ തേടി നിരവധി പേർ എത്താറുണ്ട്. മന്ത്രവിദ്യയ്ക്ക് ശേഷം ഉറഞ്ഞുതുള്ളുകയും ചില വെളിപ്പെടുത്തലുകൾ നടത്തുകയും ചെയ്യാറുണ്ട്. അതിനിടെയാണ് ഒരു കുട്ടിക്കെതിരെ ലൈംഗികാക്രമണം നടത്തിയെന്ന പരാതി ഉയരുന്നത്.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുകയും പിന്നീട് രവി കുറച്ച് കാലത്തേക്ക് മന്ത്രവാദം നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്തിടെയായി രവി വീണ്ടും മന്ത്രവാദം ആരംഭിക്കുകയും ആളുകൾ രവിയെ കാണാൻ എത്തുകയും ചെയ്യുന്നുണ്ടെന്നറിഞ്ഞ നാട്ടുകാരാണ് വീണ്ടം പ്രശ്‌നമുണ്ടാക്കിയത്.
Story Highlights: kozhikode sorcerer attacked by villagers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here