വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ ഇന്ന് കോടതി ഉത്തരവ് പറഞ്ഞേക്കും

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ ഇന്ന് കോടതി ഉത്തരവ് പറഞ്ഞേക്കും.ശ്രീറാം വെങ്കിട്ടരാമന്റെ വിടുതൽ ഹർജിയും ഇന്ന് പരിഗണിക്കുന്നുണ്ട്.തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് രണ്ടു ഹർജികളും പരിഗണിക്കുക. ( verdict on wafa firos today )
കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് വഫ ഫിറോസ്. വാദം പൂർത്തിയായെങ്കിലും ഉത്തരവ് ഇന്ന് പറയാനായി മാറ്റുകയായിരുന്നു. ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിച്ച് നരഹത്യാ കുറ്റം ചെയ്യാൻ വഫ പ്രേരിപ്പിച്ചതായി രഹസ്യമൊഴികളോ സാക്ഷി മൊഴികളോ ഇല്ല.വെറും സഹയാത്രികയായ യുവതിക്ക് മേൽ പ്രേരണകുറ്റംചുമത്തരുതെന്നായിരുന്നു വഫയുടെ വാദം.എന്നാൽ, കേസിലെ ഗൂഡാലോചനയിൽ ഉൾപ്പെട്ട വഫയുടെ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചേർത്തിട്ടുണ്ട്. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ വിടുതൽ ഹർജിയും കോടതി ഇന്ന് പരിഗണിക്കും.ഹർജിയിൽ കഴിഞ്ഞ തവണ പ്രതിഭാഗം വാദം കേട്ടിരുന്നു.
ശ്രീറാമിന്റെ ശരീരത്തിൽ നിന്ന് കെ.എം ബഷീറിന്റെ രക്തസാമ്പിളുകൾ ലഭിച്ചിട്ടില്ല. ബഷീർ കൊല്ലപ്പെട്ട അപകടത്തിൽ ശ്രീറാം വെങ്കിട്ടരാമന് പങ്കില്ല.മദ്യപിച്ചതിന് തെളിവില്ല.ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ശ്രീറാമിന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചിരുന്നു.പ്രോസിക്യൂഷൻ വാദം കേൾക്കാനാണ് ഹർജി ഇന്ന് പരിഗണിക്കുന്നത്.
Story Highlights: verdict on wafa firos today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here