‘പ്രചരണ ഗാനം പുറത്തിറക്കി’ ഹിമാചലിൽ ബിജെപി വീണ്ടും അധികാരത്തിൽ വരും: അമിത് ഷാ

ഹിമാചൽ പ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ. ഹിമാചൽ പ്രദേശിലെ സിർമൗറിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുനിന്നും കുടുംബാധിപത്യം തുടച്ചു നീക്കും. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അമിത് ഷാ പറഞ്ഞു.(Amit Shah in Himachal Pradesh, launches BJP’s election campaign song)
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
ഹിമാചൽ പ്രദേശിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം അമിത് ഷാ പുറത്തിറക്കി. ജയറാം താക്കൂറിനൊപ്പം മോദിയെയും ഉയർത്തിക്കാട്ടിയാണ് തെരെഞ്ഞെടുപ്പ് പ്രചരണ ഗാനം പുറത്തിറക്കിയിരിക്കുന്നത്.
“ഹിമാചൽ കി പുകാർ, ഫിർ ബിജെപി സർക്കാർ. പാവങ്ങളുടെ ക്ഷേമത്തിനായി മോദി – ജയറാം സർക്കാർ വീണ്ടും വരണമെന്നാണ് മുദ്രാവാക്യം.
അതേസമയം ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 12നാണ് വോട്ടെടുപ്പ്. ഡിസംബർ 8ന് വോട്ടെണ്ണൽ നടക്കും. ഹിമാചലിൽ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഈ മാസം 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബർ 25 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
Story Highlights: Amit Shah in Himachal Pradesh, launches BJP’s election campaign song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here