വിദേശയാത്ര നിയമപരം; കുടുംബത്തെ കൂട്ടിയത് പ്രോട്ടോക്കോള്‍ പ്രകാരം: കാനം രാജേന്ദ്രൻ

വിദേശ യാത്രാ വിവാദം; മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്ര നിയമപരം. കുടുംബത്തെ കൊണ്ടുപോയത് പ്രോട്ടോക്കോള്‍ പ്രകാരമാണ്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മന്ത്രിമാര്‍ക്ക് വിദേശയാത്ര സാധ്യമല്ലെന്നും കാനം രാജേന്ദ്രന്‍ വിജയവാഡയില്‍ പറഞ്ഞു.(kanam rajendran support cm foreign trip)
അതേസമയം യൂറോപ്യന്‍ പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. പുലര്‍ച്ചെ 3.40ന് എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ക്ലിഫ് ഹൗസിലേക്കു മടങ്ങി. ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജും പുലര്‍ച്ചെ മടങ്ങിയെത്തി.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
മന്ത്രിമാരായ പി രാജീവ്, വി ശിവന്‍കുട്ടി, വി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മടങ്ങിയെത്തിയിരുന്നു. ചീഫ് സെക്രട്ടറി വി പി ജോയ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിരിച്ചെത്തി. വിദേശ പര്യടനം വിവാദത്തിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉടന്‍ തന്നെ മാധ്യമങ്ങളെ കാണും. ഒക്ടോബര്‍ നാലിനാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൊച്ചിയില്‍ നിന്ന് നോര്‍വേയിലേക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നത് മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്‌മാനുമാണ്. നോര്‍വേ സന്ദര്‍ശനത്തിന് ശേഷം ബ്രിട്ടനിലേക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.
Story Highlights: kanam rajendran support cm foreign trip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here