Advertisement

‘പാകിസ്താന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളില്‍ ഒന്ന്’; ജോ ബൈഡന്‍

October 15, 2022
2 minutes Read

ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളിലൊന്നാണെന്ന് പാകിസ്താന്‍ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.ആണവ ആയുധങ്ങളുടെ ശേഖരത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ലോസ് ആഞ്ജലിസില്‍ നടന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രഷണല്‍ കാമ്പയിന്‍ കമ്മിറ്റി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍.

ബൈഡന്റെ പ്രസ്താവന ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുകയോ ഈ സമയം അദ്ദേഹം ടെലിപ്രോംപ്റ്റര്‍ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. ലോകത്ത് മറ്റൊരു രാഷ്ട്രത്തലവനുമായും സമയം ചിലവഴിച്ചതിനേക്കാള്‍ കൂടുതല്‍ സമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമൊത്താണ് താന്‍ ചിലവാക്കിയിട്ടുള്ളതെന്നും ബൈഡന്‍ ചടങ്ങില്‍ പറഞ്ഞു.

Read Also: കടൽ വഴിയുള്ള ലഹരിക്കടത്തിലെ പാക് ബന്ധം; പഴുതടച്ച അന്വേഷണവുമായി എൻഐഎ

അതേസമയം റഷ്യ-യുക്രൈന്‍ പ്രതിസന്ധി, ഹംഗറിയിലെ പ്രശ്‌നങ്ങള്‍, ഇറ്റലിയിലെ പുതിയ പ്രസിഡന്റ് ജോര്‍ജിയോ മെലോണി എന്നിവരെ കുറിച്ചും ബൈഡന്‍ സംസാരിച്ചു.

Story Highlights: Pakistan is the most dangerous country, says Biden

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top