ആർഎസ്പി സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം ഇന്ന് ആരംഭിക്കും

ആർഎസ്പി സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം ഇന്ന് ആരംഭിക്കും. സംസ്ഥാന സമ്മേളനത്തിൽ മുന്നണി മാറ്റം ഉൾപ്പെടെ ആവശ്യങ്ങൾ പ്രതിനിധികൾ ഉന്നയിക്കാൻ സാധ്യതയുണ്ട്. ജനകീയ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കുന്നതിൽ യുഡിഎഫ് പരാജയം എന്നാണ് ആർഎസ്പിയുടെ വിലയിരുത്തൽ ( RSP state conference will start today ).
അടുത്തമാസം നവംബറിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് മുന്നോടിയാണ് ആർഎസ്പി സംസ്ഥാന സമ്മേളനം ചേരുന്നത്. വിവിധയിടങ്ങളിൽ നിന്നുള്ള പതാകജാഥകൾ ഇന്നലെ സമ്മേളന മൈതാനിയിൽ എത്തി. ഇന്ന് പൊതുസമ്മേളനവും നാളെ പ്രതിനിധി സമ്മേളനവും നടക്കും. തിരികെ എൽഡിഎഫിലേക്ക് മടങ്ങണമെന്ന ആഗ്രഹം പാർട്ടിയിലെ പല പ്രമുഖർക്കും ഉണ്ട്.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
കഴിഞ്ഞ രണ്ടു വർഷമായി നിയമസഭയിൽ ഒരു സീറ്റ് പോലുമില്ലാത്തത് യുഡിഎഫ് മുന്നണിയുടെ ഭാഗമായതുകൊണ്ടാണെന്ന് പാർട്ടിക്കുള്ളിൽ തന്നെ വിമർശിക്കുന്നർ ഏറെയാണ്. എന്നാൽ എൻ.കെ.പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ യുഡിഎഫിൽ ഉറച്ചു നിൽക്കണമെന്ന പക്ഷക്കാരാണ്. ഉരുക്കുകോട്ടയായ ചവറയിൽ പോലും ജയിക്കാൻ കഴിയാത്തത് ആർഎസ്പിക്ക് രാഷ്ട്രീയമായി വലിയ ക്ഷീണമാണ്. ജനകീയ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കുന്നതിൽ യുഡിഎഫ് പരാജയമാണെന്നും വിലയിരുത്തലുണ്ട്. ഇതെല്ലാം സമ്മേളനത്തിൽ ചർച്ചയാവും.
പാർട്ടിക്ക് പുതിയ സെക്രട്ടറി ഉണ്ടാകുമോ എന്നുള്ളതും കാത്തിരുന്നു കാണണം. മുൻമന്ത്രി ഷിബു ബേബി ജോണിനെ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടു വരാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. എന്നാൽ ഷിബു ബേബി ജോണിന് ഇക്കാര്യത്തിൽ അനുകൂല പാടില്ല. വലിയ തർക്കങ്ങൾ ഉണ്ടായില്ലെങ്കിൽ സംസ്ഥാന സെക്രട്ടറിയായി എ.എ.അസീസ് തന്നെ തുടരാനാണ് സാധ്യത.
Story Highlights: RSP state conference will start today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here