ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക് പോകുന്നത് ആശങ്കാജനകം: സീതാറാം യെച്ചൂരി

2014 മുതല്‍ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക് പോകുന്നത് ആശങ്കാജനകമെന്ന് സീതാറാം യെച്ചൂരി. ഇതിന്റെ ഉത്തരവാദിത്തം മോദി സര്‍ക്കാരിനാണ്. മോദി സര്‍ക്കാര്‍ ഇന്ത്യക്ക് ആപത്താണെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു. ബിജെപിയുടെ 8.5 വര്‍ഷത്തെ ഭരണം ഇന്ത്യയെ ഇരുട്ടിലേക്ക് തള്ളിയിടുകയാണ്. പിആര്‍ വര്‍ക്കുകളും, നുണ പ്രചാരണങ്ങളും നടത്തിയത് മതിയെന്നും യെച്ചൂരി വിമര്‍ശിച്ചു.(Sitaram Yechury on Twitter Global Hunger Index)
ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ ആറ് സ്ഥാനങ്ങള്‍ താഴേക്ക് പോയി. 121 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 107 ആയി. പാകിസ്താൻ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുടെ സ്ഥാനം ഇന്ത്യയ്ക്ക് മുകളിലാണ്.
ശ്രീലങ്ക – 64 ബംഗ്ലാദേശ് – 84 പാകിസ്താൻ – 99 ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇന്ത്യയ്ക്ക് താഴെയുള്ളത്.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
GHI സ്കോറിന്റെ അടിസ്ഥാനത്തിലാണ് ഈ റാങ്കിംഗ് നൽകുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളുടെ വളർച്ചാ നിരക്ക്, ശിശുമരണനിരക്ക് എന്നിവയുൾപ്പെടെ നാല് സൂചകങ്ങളിലാണ് GHI സ്കോർ കണക്കാക്കുന്നത്. ഇന്ത്യയുടെ ഈ സ്കോർ തുടർച്ചയായി കുറയുന്നു. നിലവിൽ ഇന്ത്യയുടെ സ്കോർ 29.1 ആണ്. 2000-ൽ ഇത് 38.8 ആയിരുന്നു, ഇത് 2012-നും 2021-നും ഇടയിൽ 28.8 27.5 ആയി തുടർന്നു. 2020-ൽ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു.
Story Highlights: Sitaram Yechury on Twitter Global Hunger Index
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here