”ഫുട്‌ബോളിൽ മാജിക്കുകളില്ല, കഠിനാധ്വാനമാണ് വിജയങ്ങൾ കൊണ്ടുവരുന്നത്”; ബ്ലാസ്റ്റേഴ്‌സ് ആശാൻ ഇവാൻ വുകോമനോവിച്ചുമായുള്ള 24 ന്യൂസ് എക്‌സ്ക്ലൂസീവ് ഇന്റർവ്യൂ

ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ചിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലോകോത്തര ടീമായി മാറും എന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് കേരളത്തിലെ ആരാധകരിൽ ഏറിയ പങ്കും. മലയാളികൾക്ക് ആശാനാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച്. ഒറ്റ സീസൺ കൊണ്ടുതന്നെ കാൽപന്തുകളി ആവേശമായി കൊണ്ട് നടക്കുന്ന ഒരു ജനതയുടെ ഇടനെഞ്ചിൽ അദ്ദേഹം സ്ഥാനം നേടിക്കഴിഞ്ഞു.
കേരളത്തിലെ ആരാധകർ ടീമിന്റെ ആവേശമാണെന്നും അവർക്ക് വേണ്ടി കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഗ്രൗണ്ടിൽ കളിക്കാൻ ഇറങ്ങുന്നതെന്നും ഇവാൻ 24 ന്യൂസിന്റെ എക്‌സ്ക്ലൂസിവ് ഇൻറർവ്യൂവിൽ പറഞ്ഞു. ഫുട്‌ബോളിൽ മാജിക്കുകളില്ലെന്നും കഠിനാധ്വാനമാണ് വിജയങ്ങൾ കൊണ്ട് തരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഉദ്‌ഘാടന മത്സരത്തിൽ 3-1 നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞത്. അഡ്രിയാൻ ലൂണയിലൂടെയാണ് കേരളത്തിൻ്റെ ആദ്യഗോൾ പിറന്നത്. പിന്നീട് ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയം പൂർത്തിയാക്കുകയായിരുന്നു. അലക്‌സിലൂടെയാണ് ഈസ്റ്റ് ബംഗാൾ ആശ്വാസ ഗോൾ കണ്ടെത്തിയത്.
വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല. ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും. ടേബിളിൽ 3 മുതൽ 6 സ്ഥാനത്ത് വരെ ഫിനിഷ് ചെയ്യുന്ന ടീമുകൾ തമ്മിൽ സിംഗിൾ ലെഗ് പ്ലേ ഓഫ് മത്സരം കളിച്ച് മറ്റ് രണ്ട് സെമിഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കും. കഴിഞ്ഞ സീസൺ വരെ പട്ടികയിൽ ആദ്യം ഫിനിഷ് ചെയ്യുന്ന മൂന്ന് ടീമുകൾ സെമി കളിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.
Story Highlights: 24 News exclusive interview with Ivan Vukomanovic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here