സ്ത്രീയുടെ കണ്ണിൽ നിന്ന് ഡോക്ടർ നീക്കിയത് 23 കോൺടാക്റ്റ് ലെൻസുകൾ | VIDEO

കോൺടാക്റ്റ് ലെൻസുകൾ ഗ്ലാസുകളേക്കാൾ സൗകര്യപ്രദമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ കൂടുതൽ പേരും ലെൻസുകൾ തെരഞ്ഞെടുക്കുന്നു. വിപണിയിൽ നിരവധി തരം കോൺടാക്റ്റ് ലെൻസുകൾ ലഭ്യമാണ്. ചിലർ ഹോബിക്കായി നിറമുള്ള ലെൻസുകൾ ധരിക്കുന്നു, ചിലർ പവർ ഉപയോഗിച്ച്. അടുത്തിടെ, ഒരു സ്ത്രീയുടെ കണ്ണിൽ നിന്ന് 23 കോൺടാക്റ്റ് ലെൻസുകൾ നീക്കം ചെയ്ത വിചിത്രമായ സംഭവം പുറത്തു വന്നു.
കണ്ണ് വേദനയുമായി ക്ലിനിക്കിലെത്തിയ സ്ത്രീയെ പരിശോധിച്ച ഡോക്ടർ 23 കോൺടാക്റ്റ് ലെൻസുകളാണ് നീക്കം ചെയ്തത്. കോൺടാക്റ്റ് ലെൻസ് നീക്കാൻ മറന്നുപോയതാണ് ലെൻസുകളുടെ കൂമ്പാരം ഉണ്ടാകാൻ കാരണം. ഇതിന്റെ വിഡിയോ ഡോക്ടർ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ആരും കോൺടാക്റ്റ് ലെൻസുകൾ നീക്കാതെ ഉറങ്ങാൻ പോകരുതെന്നും വിഡിയോയ്‌ക്കൊപ്പം ഡോക്ടർ കുറിച്ചു.
കലിഫോർണിയ ഐ അസോസിയേറ്റ്സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. കാതറീന കുർത്തീവ എന്ന ഡോക്ടറാണ് സെപ്റ്റംബർ 13ന് ഈ വിചിത്ര സംഭവത്തിന്റെ വിഡിയോ പങ്കുവച്ചത്. ക്ലിനിക്കിലെത്തിയ സ്ത്രീ കോൺടാക്റ്റ് ലെൻസ് ധരിച്ചുകൊണ്ടായിരുന്നു ദിവസവും ഉറങ്ങാൻ കിടക്കാറെന്ന് ഡോക്ടർ വിശദീകരിക്കുന്നു. ഇത് ഉറക്കത്തിൽ കൺപോളക്കിടയിലേക്ക് മാറും. ഇക്കാര്യം ഓർക്കാതെ രാവിലെ വീണ്ടും പുതിയ ലെൻസ് ഉപയോഗിക്കും. അങ്ങനെ തുടർച്ചയായി 23 ദിവസത്തിന് ശേഷമാണ് ഇവർ ക്ലിനിക്കിലെത്തിയത്.
Story Highlights: Doctor removes 23 contact lenses from woman’s eye shares video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here