എൽദോസിനെ ഉടൻ അറസ്റ്റ് ചെയ്യില്ല: ക്രൈം ബ്രാഞ്ച്

ലൈംഗീക അത്രിക്രമ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളിലിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്. മുൻകൂർജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി വരുന്നത് വരെ തത്ക്കാലം അറസ്റ്റ് ചെയ്യണ്ട എന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.(eldhose kunnappily’s arrest will late says crime branch)
എന്നാൽ എൽദോസിനെ കണ്ടുപിടിക്കാനുള്ള ഊർജിത ശ്രമങ്ങളാണ് നടക്കുന്നത്. പരാതിയിൽ കൂടുതൽ ആളുകളെ പ്രതി ചേർക്കാനുള്ള നീക്കം അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. രണ്ട് അഭിഭാഷകർക്കും എൽദോസിന്റെ സഹായിക്കുമെതിരെ യുവതി മൊഴി നൽകിയിരുന്നു. ഈ മൂന്നുപേരേയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി അന്വേഷണസംഘം ചോദ്യം ചെയ്യലിലേക്ക് കടക്കാൻ പോകുന്നു എന്നാണ് വിവരം.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
അതേസമയം അറസ്റ്റിന് ക്രൈം ബ്രാഞ്ചിന് തടസങ്ങളില്ല. മൊബൈൽ ടവർ കേന്ദ്രികരിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് രണ്ട് ദിവസങ്ങളിലായി തുടരുകയാണ്. എന്നാൽ എൽദോസിനെതിരെ നടപടിയെടുക്കാനാണ് കെപിസിസിയുടെ തീരുമാനം.
Story Highlights: eldhose kunnappily’s arrest will late says crime branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here