Advertisement

ഇവാൻ കല്യൂഷ്നിയെ ഉൾപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവൻ

October 16, 2022
5 minutes Read

ഐഎസ്എല്ലിലെ കേരളാ ബ്ലാസ്റ്റേഴ്സ്-എടികെ മോഹൻ ബഗാൻ പോരാട്ടത്തിനുള്ള ബ്ലാസ്റ്റേഴ്സിൻറെ ആദ്യ ഇലവനായി. ഈസ്റ്റ് ബംഗാളിനെതിരെയുള്ള ആദ്യ മത്സരത്തിൽ ഇരട്ട ഗോൾ നേടിയ യുക്രൈൻ മിഡ്ഫീൽഡർ ഇവാൻ കല്യൂഷ്നിയെ ഉൾപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവൻ.(isl 2022 kerala blasters vs atk mohun bagan)

Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും

ടീമിൽ മറ്റു മാറ്റങ്ങളില്ല. ഗിൽ, ഖബ്ര, ലസ്‌കോവിച്ച്, ഹോർമിപാം, ജസ്സൽ, പ്യൂട്ടിയ, ജീക്‌സൺ, ലൂന, സഹൽ എന്നിവരാണ് സംഘത്തിലുള്ളവർ. കൊച്ചിയിൽ ഏഴരയ്ക്കാണ് കിക്കോഫ്. മലയാളി താരം സഹൽ അബ്ദുൾ സമദും ആദ്യ ഇലവനിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ കളിച്ച അപ്പോസ്‌തോലോസ് ജിയാനോ ഇത്തവണ സ്റ്റാർട്ടിംഗ് ഇലവനിൽ ഇല്ല.

കേരളാ ബ്ലാസ്റ്റേഴ്സിൻറെ ആദ്യ ഇലവൻ: Gill, Khabra, Leskovic, Hormipam, Jessel, Puitea, Jeakson, Ivan, Luna, Sahal, Dimitrios

എടികെ മോഹൻ ബഗാൻറെ ആദ്യ ഇളവൻ: Kaith – Asish, Kotal, Hamill, Bose – Kauko, Tangri – Colaco, Kauko, Ashique – Petratos

ആദ്യ മത്സരത്തിൽ ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയിരുന്നു. 72-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കല്യൂഷ്നിയായിരുന്നു ബ്ലാസ്റ്റേഴ്സിനായി രണ്ട് ഗോളുകൾ നേടിയത്.

Story Highlights: isl 2022 kerala blasters vs atk mohun bagan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top