Advertisement

കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കാൻ രാഹുൽ ഗാന്ധി ഇടപെടണം; കെ സുരേന്ദ്രൻ

October 16, 2022
2 minutes Read

കെ സുധാകരന്റേത് ചരിത്ര ബോധമില്ലാത്ത പ്രസ്‌താവനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്ന് നടത്താൻ പാടില്ലാത്ത പ്രസ്താവനയാണ് സുധാകരൻ നടത്തിയത്. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കാൻ രാഹുൽ ഗാന്ധി ഇടപെടണം.(k surendran against k sudhakaran)

സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. 2020 ഫെബ്രുവരി മുതൽ 35 വക്താക്കളുടെ പാനൽ ഉണ്ടാക്കി. എല്ലാവർക്കും ചാനലുകളിൽ ചർച്ചയ്ക്ക് അവസരം നൽകി. ഇതിന് നല്ല ഒരു സിസ്റ്റം ഉണ്ടാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. അച്ചടക്ക നടപടി കാര്യത്തിൽ കൂടുതൽ പറയാനില്ല. നടപടിക്ക് വിധേനായ വ്യക്തിക്ക് കാരണം ബോധ്യപ്പെട്ടിട്ടുണ്ട്. നടപടി എടുക്കാനുണ്ടായ കാരണത്തിൽ പാർട്ടിക്കും വ്യക്തതയുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും

അതേസമയം തെക്കൻ കേരളത്തിന്റെ കഥ മലബാറിലുള്ള പഴയ കഥയാണ്,അത് താൻ ആവർത്തിച്ചുവെന്നു മാത്രം. ആരെയും വിഷമിപ്പിക്കാൻ പറഞ്ഞതല്ല. വിഷമമുണ്ടായെങ്കിൽ പിൻവലിക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി. ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കഥ പറഞ്ഞത്. ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല. വ്യാഖ്യാനങ്ങൾ മറ്റാരുടെയെങ്കിലും കുബുദ്ധിയാകാമെന്ന് അദ്ദേഹം പ്രതികരിച്ചു. തരൂരിന് പരിചയക്കുറവുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. ‘ട്രെയിനി’ എന്ന് ഉപയോഗിച്ചിട്ടില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.

Story Highlights: k surendran against k sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top