ഗവര്‍ണര്‍ അധികാരം ദുരുപയോഗം ചെയ്താല്‍ സര്‍ക്കാര്‍ തുടര്‍ നടപടിയെക്കുറിച്ച് ആലോചിക്കും; കാനം രാജേന്ദ്രന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ അധികാരം ദുരുപയോഗം ചെയ്താല്‍ തുടര്‍നടപടികള്‍ സര്‍ക്കാര്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ അധികാരം നിയമസഭ പാസാക്കിയ ബില്ലിന്റെ അടിസ്ഥാനത്തിലാണ്. ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്താല്‍ നിയമം ഭേദഗതി ചെയ്യേണ്ടിവരുമെന്നാണ് കാനം രാജേന്ദ്രന്‍ പറയുന്നത്. നിയമഭേദഗതി എതിര്‍ത്താല്‍ കോടതിയെ സമീപിക്കേണ്ടി വരുമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. (kanam rajendran against governor arif muhammed khan)
സര്‍വകലാശാല നോമിനികളെ പിന്‍വലിച്ച ഗവര്‍ണര്‍ നിയമം ദുരുപയോഗം ചെയ്‌തെന്നാണ് കാനം രാജേന്ദ്രന്റെ ആരോപണം. വിജയവാഡയിലായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.
Story Highlights: kanam rajendran against governor arif muhammed khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here