ഹരിയാനയിൽ യുവതിയെ പിറ്റ് ബുൾ കടിച്ചുകീറി; കൈയിലും കാലിലും തലയിലുമായി 50 തുന്നലുകൾ

ഹരിയാനയിലെ ബലിയാർ ഖുർദ് ഗ്രാമത്തിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായ ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും ആക്രമിച്ചു. പിറ്റ്ബുൾ കടിയേറ്റ് സ്ത്രീയ്ക്കും കുട്ടികൾക്കും സാരമായി പരുക്കേറ്റു. മൂന്നുപേരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. യുവതിയുടെ കാലിലും കൈയിലും തലയിലും 50 തുന്നലുകൾ ഉണ്ടെന്ന് കുടുംബം അറിയിച്ചു.
ജില്ലയിലെ ബലിയാർ ഖുർദ് ഗ്രാമത്തിലെ മുൻ സർപഞ്ചായ സൂരജിന്റെ വീട്ടിലാണ് പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയെ വളർത്തുന്നത്. വെള്ളിയാഴ്ച വൈകീട്ട് സൂരജ് ഭാര്യ ഗീതയ്‌ക്കൊപ്പം ബൈക്കിൽ വീട്ടിലെത്തി. ഈ സമയം നായയുടെ കൂട് അടച്ചിരുന്നില്ല. മോട്ടോർ സൈക്കിളിൽ നിന്ന് ഇറങ്ങിയ ഉടൻ നായ ഗീതയെ ആക്രമിക്കുകയും കാലിലും കൈയിലും കടിക്കുകയും ചെയ്തു. കുട്ടികളായ ദക്ഷ്, സുഹാനി എന്നിവരെയും നായ ആക്രമിച്ചു.
ശബ്ദം കേട്ട് സമീപവാസികൾ സ്ഥലത്തെത്തി സ്ത്രീയെയും കുട്ടിയെയും നായയിൽ നിന്ന് വടികൾ ഉപയോഗിച്ച് രക്ഷപ്പെടുത്തി. ബന്ധു യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ കാലിലും കൈയിലും തലയിലും അമ്പതോളം തുന്നലുകൾ ഇട്ടിട്ടുണ്ട്. യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് കുട്ടികളും ശനിയാഴ്ച ആശുപത്രി വിട്ടു. പിറ്റ്ബുൾ ഇനത്തിലുള്ള നായ്ക്കളുടെ ആക്രമണ സംഭവങ്ങൾ പല നഗരങ്ങളിലും മുൻപും ഉണ്ടായിട്ടുണ്ട്.
Story Highlights: Woman Attacked By Pit Bull In Haryana 50 Stitches
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here