ദുബായില്‍ കൂടുതല്‍ ജനകീയമായി ഇ-സ്‌കൂട്ടറുകള്‍

ദുബായില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൂടി ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. 11 പുതിയ സ്ഥലങ്ങളും ഇത് സംബന്ധിച്ച മാനദണ്ഡങ്ങളുമാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചത്.
11 കേന്ദ്രങ്ങള്‍ കൂടി പുതുതായി അനുവദിച്ചതോടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കാവുന്ന ആകെ സ്ഥലങ്ങളുടെ എണ്ണം 21 ആയി ഉയര്‍ന്നു. പുതിയ അനുമതി വഴി 1,14000ത്തിലധികം പുതിയ താമസക്കാര്‍ക്ക് സേവനം ലഭ്യമാകും. ദുബായെ കൂടുതല്‍ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഇ-സ്‌കൂട്ടറുകളുടെ ഉപയോഗത്തിന് പ്രത്യേക അനുമതി വാഹങ്ങിയിരിക്കണം.
Story Highlights: 11 new places allotted for use E Scooter at dubai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here