ഈ വർഷം 530 കോടി ഫോണുകള്‍ ഉപയോഗശൂന്യമാകും

ഏകദേശം 1600 കോടി ഫോണുകളാണ് ഇപ്പോൾ ലോകത്തിലുള്ളത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ഇവയില്‍ മൂന്നിലൊന്ന് അതായത്, ഏകദേശം 530 കോടി ഫോണുകള്‍ പ്രവര്‍ത്തനരഹിതമാകും. 2040 ആകുമ്പോഴേക്ക് ഭൂമിക്ക് ഏറ്റവും വലിയ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുക സ്മാര്‍ട് ഫോണുകളും ഡേറ്റാ പ്രോസസിങ് സെന്ററുകളുമായിരിക്കും എന്നാണ് പോപുലര്‍ സയന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവയുടെ മാലിന്യം കൂടുന്നതോടെ ഭൂമിയിലെ ആവാസവ്യവസ്ഥയ്ക്ക് കടുത്ത പ്രഹരമാണ് ഏൽക്കാൻ പോകുന്നത്. ഓരോ പുതിയ ഫോണുകൾ വരുന്തോറും പുതിയ മാലിന്യങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്.
ഇതിന്റെ മറുപുറം എടുത്തു കാണിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ഗവേഷകര്‍. പുതിയ പുതിയ ഫീച്ചറുകളുമായി ഓരോ ഫോണുകളും വിപണിയിൽ എത്തുമ്പോൾ പഴയ ഫോണുകൾ കളഞ്ഞ് പുതിയതിലേക്ക് മാറാൻ തോന്നും. ഈ ശീലം പരിസ്ഥിതിക്ക് കടുത്ത ആഘാതം സൃഷ്ടിക്കാവുന്ന ഘട്ടത്തിലേക്ക് എത്താന്‍ പോകുന്നു എന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഫോണുകൾക്ക് ഏകദേശം 9 എംഎം കനമാണ് ഉള്ളതെങ്കിൽ ഇവ ഒന്നിനു മുകളില്‍ ഒന്നായി അടുക്കിയാല്‍ അത് ഏകദേശം 50,000 കിലോമീറ്റര്‍ പൊക്കത്തില്‍ വയ്ക്കാമെന്നും ഈ ദൂരം ഭൂമിയും രാജ്യാന്തര ബഹിരാകാശ നിലയവും തമ്മിലുള്ള അകലത്തിന്റെ 120 മടങ്ങ് ആണ് എന്നും ഗവേഷകർ പറയുന്നു.
Story Highlights: 5.3 bn mobile phones will become waste this year, warn experts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here