‘വീടിനുനേരെ കല്ലേറ്, മകന്റെ പുസ്തകങ്ങള്‍ കത്തിക്കും’; പൂജാ കേന്ദ്രത്തിനെതിരെ പരാതിയുമായി വീട്ടുകാര്‍
പത്തനംതിട്ട അടൂര്‍ പെരിങ്ങനാടിലെ പൂജാ കേന്ദ്രത്തിനെതിരെ പരാതിയുമായി സമീപത്തെ വീട്ടുടമ. അടൂര്‍ സ്വദേശിയായ ബാബുവിന്റെ വീടിന് നേരെ സ്ഥിരമായി കല്ലേറുണ്ടാകുന്നതായാണ് പരാതി. ബാബുവിന്റെ മകന്റെ സ്‌കൂള്‍ ബാഗിന് തീവെച്ചെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. (complaint against pooja centre pathanamthitta adoor)
പൂജാ കേന്ദ്രത്തില്‍ നിന്നും സ്ഥിരമായി കല്ലേറുണ്ടാകുന്നതുകൊണ്ട് വീടിന്റെ ഓടുകള്‍ പലപ്പോഴും മാറ്റേണ്ടി വരാറുണ്ടെന്ന് ബാബു പറയുന്നു. പകല്‍ സമയത്താണ് കല്ലേറുണ്ടാകുന്നത്. കല്ലേറില്‍ ഞെട്ടിയിരുന്ന സമയത്താണ് വീടിനകത്തിരുന്ന ബാബുവിന്റെ മകന്‍ ആന്‍സന്റെ സ്‌കൂള്‍ ബാഗിന് തീപിടിക്കുന്നത്.
Read Also: ഭഗവല്‍ സിംഗിന്റെ വീട് കാണാന്‍ ഇലന്തൂരിലേക്കെത്തുന്നത് നിരവധി പേര്‍; ‘നരബലി ഭവന സന്ദര്‍ശനം 50 രൂപ’ സ്റ്റിക്കറുമായി ഓട്ടോറിക്ഷ
മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി കൈമാറിയിട്ടുണ്ടെന്നാണ് ബാബു അറിയിച്ചത്. കത്തിയ പുസ്തകങ്ങള്‍ക്കും ബാഗിനും കിടക്കയ്ക്കും മണ്ണെണ്ണയുടേയും പെട്രോളിന്റേയുമെല്ലാം മണമുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ പറയുന്നു. പൂജാ കേന്ദ്രത്തെ ഭയന്നാണ് ജീവിക്കുന്നതെന്നും നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Story Highlights: complaint against pooja centre pathanamthitta adoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here