ജമ്മുകശ്മീരിൽ ഭീകരാക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടു തൊഴിലാളികളാണ് മരിച്ചത്. ഷോപ്പിയാനിലെ ഹെര്‍മനിലാണ് ആക്രമണം ഉണ്ടായത്.
ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. ഗ്രനേഡ് സ്‌ഫോടനത്തില്‍ പരുക്കേറ്റ കനൗജ് സ്വദേശികളായ മോനിഷ് കുമാര്‍, രാം സാഗര്‍ എന്നിവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ലഷ്‌കര്‍ ഇ തയ്ബ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഷോപ്പിയാന്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഹെര്‍മന്‍ നിവാസിയായ ലഷ്‌കര്‍ ഭീകരന്‍ ഇമ്രാന്‍ ബഷിറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് മറ്റു ഭീകരരുണ്ടോ എന്നറിയാനായി കൂടുതല്‍ തിരച്ചില്‍ തുടരുകയാണ്.
Read Also: ജമ്മു കാശ്മീരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഭീകരർ കൊലപ്പെടുത്തി
Story Highlights: 2 Non-Local Labourers Killed In Grenade Attack In J&K
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here