തിങ്കളാഴ്ച ഏറ്റവും മോശം ദിവസം; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗിന്നസ് ലോക റെക്കോർഡ്

തിങ്കളാഴ്ച ഏറ്റവും മോശം ദിവസമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗിന്നസ് ലോക റെക്കോർഡ്. ഇന്നലെയായിരുന്നു ഗിന്നസിന്റെ ഔദ്യോഗിക പ്രഖ്യാപനം.
ശനിയും ഞായറുമുള്ള അവധി ദിനങ്ങൾക്ക് ശേഷം തിങ്കളാഴ്ച വീണ്ടും സ്‌കൂളിലും കോളജിലും ജോലി സ്ഥലങ്ങളിലുമെല്ലാം പോകേണ്ടി വരുന്നതുകൊണ്ട് തന്നെ തിങ്കളാഴ്ചയോട് പരക്കെ എല്ലാവർക്കും വെറുപ്പാണ്.
we're officially giving monday the record of the worst day of the week
— Guinness World Records (@GWR) October 17, 2022
ഗിന്നസിന്റെ ഈ പ്രഖ്യാപനത്തിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് തങ്ങളുടെ മനസ് വായിച്ച റെക്കോർഡ് എന്ന തരത്തിൽ മറുപടി നൽകിയിരിക്കുന്നത്. തിങ്കളാഴ്ച തന്നെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Story Highlights: Guinness World Record officially names Monday worst day of the week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here