Advertisement

ഈ വര്‍ഷം അവസാനത്തോടെ 11 മേഖലകളില്‍ കൂടി സൗദിവല്‍ക്കരണം പ്രാബല്യത്തില്‍ വരും

October 18, 2022
2 minutes Read
Saudization will take effect in 11 more areas

2022 അവസാനിക്കുന്നതിന് മുമ്പ് 11 മേഖലകളില്‍ കൂടി സൗദിവല്‍ക്കരണം പ്രാബല്യത്തില്‍ വരുമെന്നു സൌദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹമദ് അല്‍റാജി അറിയിച്ചു. സൗദിവല്‍ക്കരണം വഴി സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രൊജക്റ്റ് മാനേജ്മെന്‍റ്, പ്രൊക്യൂര്‍മെന്‍റ്, ഭക്ഷ്യ-മരുന്ന് തുടങ്ങിയ മേഖലകളിലെ തൊഴിലുകള്‍ ഇതില്‍പ്പെടും. ( Saudization will take effect in 11 more areas ).

Read Also: സൗദിയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കടൽപാലം ‘ശൂറ’ തുറന്നു

സൗദിവല്‍ക്കരണം മൂലം സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതായാണ് കണക്ക്. 2.13 ദശലക്ഷം സ്വദേശികള്‍ നിലവില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ വനിതാ പ്രാതിനിധ്യം 35.6 ശതമാനമാണ്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 9.7 ശതമാനമായി കുറഞ്ഞു.

തൊഴില്‍ നിയമങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കുന്നതില്‍ സ്വകാര്യ മേഖലയുടെ സഹകരണം 98 ശതമാനമായി ഉയര്‍ന്നു. 74 ശതമാനത്തിലധികം തൊഴില്‍ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിച്ചു. വേതന സുരക്ഷാ പദ്ധതി പാലിക്കുന്നതിന്‍റെ തോത് 80 ശതമാനത്തിലെത്തി. 3.8 ദശലക്ഷം തൊഴില്‍ കരാറുകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ റജിസ്റ്റര്‍ ചെയ്തതായും മന്ത്രി പറഞ്ഞു.

Story Highlights: Saudization will take effect in 11 more areas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top