ശ്രീറാം വെങ്കിട്ടരാമന് മദ്യത്തിന്റെ മണമുണ്ടെന്ന് രേഖപ്പെടുത്തുകയല്ലാതെ പൊലീസ് മറ്റൊന്നും ചെയ്തില്ല; വിമര്‍ശിച്ച് കോടതി

കെ.എം. ബഷീര്‍ കേസില്‍ കേരള പൊലീസിനെ വിമര്‍ശിച്ച് കോടതി ഉത്തരവ്. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. മദ്യത്തിന്റെ മണം ഉണ്ടെന്ന് രേഖപ്പെടുത്തുകയല്ലാതെ പൊലീസ് മറ്റൊന്നും ചെയ്തില്ല. ശ്രീറാമിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. (court criticises kerala police in km basheer accident case)
രക്തപരിശോധന ശ്രീറാം തടസപ്പെടുത്തിയതിന് തെളിവില്ലെന്നും ഉത്തരവില്‍ പരാമര്‍ശമുണ്ട്. ശ്രീറാംവെങ്കിട്ടരാമന് കെ.എം. ബഷീറിനെ മുന്‍പരിചയമില്ലായിരുന്നു. അതുകൊണ്ട് കൊല്ലാനുള്ള ഉദേശത്തോടെയല്ല വാഹനം ഓടിച്ചത്. അപകട ശേഷം ബഷീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രീറാം സഹായിച്ചെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.
Read Also: കെ.എം ബഷീറിന്റെ അപകട മരണം; ശ്രീറാമിനെയും വഫയെയും കൊലക്കുറ്റത്തില്‍ നിന്നൊഴിവാക്കി
അപകട സ്ഥലത്ത് നിന്ന് ശ്രീറാം രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നും ഉത്തരവില്‍ പറയുന്നു. ബഷീര്‍ കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജിയിലെ ഉത്തരവിലാണ് കോടതി പരാമര്‍ശം. കേസില്‍ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും എതിരായ കൊലക്കുറ്റം കോടതി ഒഴിവാക്കി. ശ്രീറാമിനെതിരെ നിലനിലനില്‍ക്കുന്നത് മനപൂര്‍വമല്ലാത്ത നരഹത്യയെന്നാണ് കോടതി നിരീക്ഷണം. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
അലക്ഷ്യമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമുള്ള കേസ് ശ്രീറാമിനെതിരെ നിലനില്‍ക്കും. വഫയ്‌ക്കെതിരെ മോട്ടോര്‍ വാഹന കേസ് മാത്രമാണുണ്ടാകുക. പ്രതികളുടെ വിടുതല്‍ ഹര്‍ജികളില്‍ വിധി പറയുന്നതിനിടെയാണ് വഫയെയും ശ്രീറാമിനെയും കൊലക്കുറ്റത്തില്‍ നിന്ന് കോടതി ഒഴിവാക്കിയത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുള്ളുവെന്നുമാണ് പ്രതിഭാഗമുന്നയിച്ച വാദം.
Story Highlights: court criticises kerala police in km basheer accident case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here