Advertisement

‘ഷമ്മി തന്നെയാടാ ഹീറോ’; തരൂരിന് പരോക്ഷ പിന്തുണയുമായി ഹൈബി ഈഡന്‍

October 19, 2022
3 minutes Read

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് മല്ലികാര്‍ജുന്‍ ഖര്‍ഗെയാണെങ്കിലും രാഷ്ട്രീയ വിജയം നേടിയത് ശശി തരൂരാണെന്ന തരത്തിലുള്ള നിരീക്ഷണങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്ത വരികള്‍ തരൂരിന് പിന്തുണ നല്‍കുകയാണെന്ന് ഉറപ്പിക്കുകയാണ് നെറ്റിസണ്‍സ്. (hibi eden mp facebook post after aicc president election result )

‘ഷമ്മി തന്നെയാടാ ഹീറോ’ എന്നാണ് ഹൈബി ഈഡന്റെ പോസ്റ്റ്. ആരുടേയും പേരോ സന്ദര്‍ഭമോ സൂചിപ്പിക്കാതെയാണ് പോസ്റ്റ്. പോസ്റ്റിന് താഴെ ശരി തരൂരിനെ പിന്തുണച്ച് നിരവധി കമന്റുകളാണ് വരുന്നത്. 1072 വോട്ടുകള്‍ നേടി സംഘടനയില്‍ ശശി തരൂര്‍ നിര്‍ണായകമായ സ്ഥാനമുറപ്പിക്കുമ്പോള്‍ മത്സരത്തിലെ ഹീറോ തരൂരാണെന്ന് ഹൈബി ഈഡന്‍ പരോക്ഷമായി സൂചിപ്പിക്കുകയാണ്.

Read Also: തോല്‍വി ഉറപ്പെങ്കിലും മത്സരിക്കാനിറങ്ങി രാഷ്ട്രീയം വിജയം കൊയ്യുന്ന തന്ത്രം; തോല്‍വിയിലും താരമായി ശശി തരൂര്‍

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. 7897 വോട്ടുകള്‍ക്കാണ് ഖര്‍ഗെയുടെ വിജയം. 10 ശതമാനത്തിലധികം വോട്ട് തരൂര്‍ (1,072) നേടി. 88 ശതമാനം വോട്ടാണ് ഖര്‍ഗെയ്ക്ക് ലഭിച്ചത്. വലിയ ലീഡ് നിലയോടെ വിജയത്തിലേക്കെത്തിയ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങുകയും ആശംസാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

Story Highlights: hibi eden mp facebook post after aicc president election result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top