മാധ്യമപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തില്‍ അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തില്‍ അന്തരിച്ചു. 52 വയസായിരുന്നു. അമേരിക്കയിലെ ന്യൂജഴ്‌സിയിലായിരുന്നു അന്ത്യം. രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ദീപിക ദിനപത്രത്തിലാണ് ഫ്രാന്‍സിസ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് മംഗളം ദിനപത്രത്തില്‍ കോഴിക്കോട് യൂണിറ്റില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചു. പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം അവിടുത്തെ പ്രമുഖ മലയാളി ചാനലായ എംസിഎന്‍ ചാനലില്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഓണ്‍ലൈന്‍ മാധ്യമമായ കേരള ടൈംസിന്റെ ചീഫ് എഡിറ്ററുമാണ്. ( journalist Francis thadathil passed away)
മുത്തങ്ങ വെടിവയ്പ്പിനെക്കുറിച്ച് ഫ്രാന്‍സിസ് തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. മാറാട് കലാപത്തെക്കുറിച്ച് ഫ്രാന്‍സിസ് തയാറാക്കിയ റിപ്പോര്‍ട്ട് പിന്നീട് മാറാട് കമ്മീഷന്റെ ഫൈനല്‍ റിപ്പോര്‍ട്ടിലെ ശ്രദ്ധേയ കണ്ടെത്തലുകളായി പരിഗണിക്കപ്പെട്ടിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ അദ്ദേഹത്തിന് മികച്ച മാധ്യമപ്രവര്‍ത്തകനുള്ള ഫൊക്കാനയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
രണ്ടര പതിറ്റാണ്ടോളം നീണ്ട തന്റെ മാധ്യമപ്രവര്‍ത്തനത്തിലെ അനുഭവങ്ങള്‍ നാലാം തൂണിനപ്പുറം എന്ന തലക്കെട്ടില്‍ അദ്ദേഹം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകം ഏറെ നിരൂപക പ്രശംസ നേടി.
അര്‍ബുദം കടുത്ത് ഒന്‍പതോളം തവണ മരണത്തിന്റെ തൊട്ടടുത്തുനിന്ന് ഫ്രാന്‍സിസ് രക്ഷപ്പെട്ടിട്ടുണ്ട്. ദൈവാനുഗ്രഹവും മനോധൈര്യവുമാണ് ഓരോ തവണയും തിരിച്ചുവരാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് രോഗവുമായി ബന്ധപ്പെട്ട ഓര്‍മ്മക്കുറിപ്പുകളില്‍ ഫ്രാന്‍സിസ് കുറിച്ചത്. രോഗത്തിന്റെ തളര്‍ച്ചയ്ക്കിടയിലും മാധ്യമപ്രവര്‍ത്തനവും ചാരിറ്റി പ്രവര്‍ത്തനങ്ങളും ഫ്രാന്‍സിസ് അവസാനിപ്പിച്ചിരുന്നില്ല. ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാ. മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു ഫ്രാന്‍സിസ് തടത്തില്‍.
Story Highlights: journalist Francis thadathil passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here