കോണ്‍ഗ്രസിനെ നയിക്കാന്‍ ഖര്‍ഗെ; വന്‍ ലീഡോടെ വിജയം; കരുത്തുകാട്ടി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഫലം അല്‍പസമയത്തിനകം ഔദ്യോഗികമായി പ്രഖ്യാപിക്കും. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. അവസാന കണക്കുകളില്‍ 7897 വോട്ടുകളാണ് ഖര്‍ഗെയ്ക്ക് കിട്ടിയത്. 10 ശതമാനത്തിലധികം വോട്ട് തരൂര്‍ (1,072) നേടി. 88 ശതമാനം വോട്ടാണ് ഖര്‍ഗെയ്ക്ക് ലഭിച്ചത്.
വലിയ ലീഡ് നിലയോടെ വിജയത്തിലേക്കെത്തിയ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങുകയും ആശംസാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്നാണ് ശശി തരൂര്‍ ക്യാമ്പ് ഉന്നയിച്ച ആരോപണം. ഉത്തര്‍പ്രദേശില്‍ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂര്‍ ഉന്നയിക്കുന്ന ആരോപണം. തെര.സമിതിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവന്നു. ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ രേഖാമൂലം ഉന്നയിച്ചത്.
Read Also: പരാതി ചോര്‍ന്നത് ദൗര്‍ഭാഗ്യകരം; മുന്നോട്ടെന്ന് തരൂരിന്റെ ട്വീറ്റ്
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയ പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയത് ദൗര്‍ഭാഗ്യകരമെന്നും ശശി തരൂര്‍ എംപി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തെരഞ്ഞെടുപ്പ് നടന്നതെന്നും ഭിന്നിപ്പിക്കാനല്ലെന്നും തരൂര്‍ ട്വീറ്റില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ലീഡ് വളരെ പിന്നിലായിട്ടും മുന്നോട്ട് നീങ്ങാം എന്നും തരൂര്‍ ട്വീറ്റില്‍ കുറിച്ചു.
Story Highlights: mallikarjun kharge elected as congress president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here