‘കസ്റ്റഡിയിലുള്ളവരെ മര്‍ദിക്കുന്നത് ഭീരുവിന്റെ പ്രതികാരം’; പൊലീസ് മര്‍ദനത്തിനെതിരെ മുന്‍ഡിജിപി

പൊലീസ് മര്‍ദനത്തിനെതിരെ മുന്‍ഡിജിപി ജേക്കബ് പുന്നൂസ്. പൊലീസ് നിയമവിരുദ്ധപ്രവൃത്തി ചെയ്യുന്നത് അഹങ്കാരം കൊണ്ടെന്ന് ജേക്കബ് പുന്നൂസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. നിയമമാണ് ജനാധിപത്യത്തിലെ രാജാവ്. അതുനിയമം നടപ്പാക്കുന്നവർക്കും ബാധകമാണെന്നും ജേക്കബ് പുന്നൂസ് കുറിച്ചു. (former dgp jacob punnoose criticizing police in kilikollur incident)
ഞാന്‍ കൊച്ചുരാജാവാണെന്ന അഹങ്കാരമാണിത്. എന്ത് പ്രകോപനം വന്നാലും നിയമം ലംഘിക്കാതിരിക്കുന്നതാണ് നിയമപാലകന്റെ മനോവീര്യമെന്നും കസ്റ്റഡിയിലുള്ളവരെ മര്‍ദിക്കുന്നത് ഭീരുവിന്റെ പ്രതികാരമെന്നും ജേക്കബ് പുന്നൂസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
ജേക്കബ് പുന്നൂസ് ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
നിയമംനടപ്പാക്കുമ്പോൾ,പ്രകോപനമുണ്ടായാലും,നിയമംലംഘിക്കാതിരിക്കുന്നതാണ്നിയമപാലകന്റെമനോവീര്യം.എന്തുനിയമവിരുദ്ധപ്രവർത്തിയുംചെയ്യാമെന്നുള്ളമാനസികാവസ്ഥ,മനോവീര്യമല്ല,മറിച്ചു,ഞാൻഒരുകൊച്ചുരാജാവാണ്എന്നഅഹങ്കാരമാണ്.കസ്റ്റഡിയിൽഉള്ളവരെമർദ്ദിക്കുന്നതുഭീരുവിന്റെപ്രതികാരവുംതിണ്ണമിടുക്കുംമാത്രം:അത്,അതിഹീനമായഒരുകുറ്റവുംആണ്.
നിയമമാണ്ജനാധിപത്യത്തിലെരാജാവ്:അതുനിയമംനടപ്പാക്കുന്നവർക്കുംബാധകം.
അതേസമയം സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് വിഘ്‌നേഷ് ആവശ്യപ്പെട്ടു. ആരോപണ വിധേയരായ പൊലീസുകാരെ അറസ്റ്റ് ചെയ്യണമെന്നാണ് സൈനികന്റെയും കുടുംബത്തിന്റെയും ആവശ്യം. നടപടി ആവശ്യപ്പെട്ട് പരാതിക്കാരുടെ അമ്മ കേന്ദ്ര പ്രതിരോധമന്ത്രിക്ക് കത്തയക്കും.
Story Highlights: former dgp jacob punnoose criticizing police in kilikollur incident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here