Advertisement

വാണിജ്യ ആവശ്യത്തിനായി ആന്‍ഡ്രോയ്ഡ് ഫോണുകളെ ദുരുപയോഗം ചെയ്തു; ഗൂഗിളിന് 1,337 കോടി രൂപ പിഴ

October 21, 2022
2 minutes Read

ആന്‍ഡ്രോയ്ഡ് ഫോണുകളെ വാണിജ്യ ആവശ്യത്തിനായി ദുരുപയോഗം ചെയ്തതിന് ടെക് ഭീമനായ ഗൂഗിളിന് 1337 കോടി രൂപ പിഴ ചുമത്തി കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ. മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം, ആപ്പ് സ്റ്റോറുകള്‍, വെബ് സെര്‍ച്ച് സേവനങ്ങള്‍, വെബ് ബ്രൗസറുകള്‍, ഓണ്‍ലൈന്‍ വീഡിയോ ഹോസ്റ്റിംഗ് സേവനങ്ങള്‍ എന്നിവയിലൂടെ ഗൂഗിള്‍ ആരോഗ്യകരമായ വിപണി മത്സരത്തിന് വിരുദ്ധമായി നേട്ടമുണ്ടാക്കിയെന്ന് കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. (india fines Google 1.3k-cr over unfair business practices)

വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഗൂഗിളിന്റേതാണ്. ആന്‍ഡ്രോയ്ഡിനൊപ്പം മൊബൈല്‍ ആപ്ലിക്കേഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് പോലുള്ള പരാതികളിലൂടെ ഗൂഗിളിന്റെ ആപ്പുകള്‍ മൊബൈല്‍ ഫോണിന്റെ നിര്‍മാണ വേളയില്‍ തന്നെ ഫോണില്‍ ഉള്‍പ്പെടുത്താറുണ്ട്. വിജറ്റ്, ഗൂഗിള്‍ ക്രോം, ഗൂഗിള്‍ സെര്‍ച്ച് ആപ്പ്, ഗൂഗിള്‍ മാപ് മുതലായവ ഉള്‍പ്പെടുത്തുന്നത് വഴി എതിരാളികളെ അപേക്ഷിച്ച് ഗൂഗിള്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയെന്നും പ്രസ്താവനയിലുണ്ട്.

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

വിപണിയില്‍ മെറിറ്റ് അടിസ്ഥാനപ്പെടുത്തി മത്സരിക്കാനുള്ള അവസരത്തെ ഗൂഗിള്‍ പരിമിതപ്പെടുത്തുന്നുവെന്ന് കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പറയുന്നു. ചില മേഖലകളില്‍ ഗൂഗിള്‍ പരമമായ ആധിപത്യം ഉറപ്പിക്കുന്നത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തിന് തടയിടുന്നതായും കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ വിലയിരുത്തി.

Story Highlights: india fines Google 1.3k-cr over unfair business practices

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top