ടെക്‌നിക്കല്‍ കോഴ്‌സിന് സീറ്റൊഴിവ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കഴക്കൂട്ടം എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് മരിയന്‍ ക്രാഫ്റ്റ് ആന്‍ഡ് ആര്‍ട്‌സ് സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ സീറ്റൊഴിവ്. ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് വെല്‍ഡിങ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലാണ് ഏതാനും സീറ്റുകള്‍ ഒഴിവുള്ളത്.
വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കോഴ്‌സിന് ചേരാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നവംബര്‍ അഞ്ചിനു മുന്‍പ് സ്റ്റഡി സെന്റര്‍ കോ-ഓര്‍ഡിനേറ്ററുമായോ കോഴ്‌സ് കോ-ഓര്‍ഡിനേറ്ററുമായോ ബന്ധപ്പെടണമെന്ന് സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റഡി സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍: 9846187972, കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍: 9446474848.
Story Highlights: seat vacancy for technical course
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here